Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പിച്ച​ച്ചട്ടിയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി.ജെ.പിയിൽ

text_fields
bookmark_border
mariakutty
cancel

തൊടുപുഴ: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച്​ സർക്കാറിനെതിരെ പിച്ച​ച്ചട്ടിയെടുത്ത്​ സമരം നടത്തിയ അടിമാലി ഇരുപതേക്കർ സ്വദേശി മറിയക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ‘വികസിത കേരളം’ കൺവെൻഷന്‍റെ ഭാഗമായി ബി.ജെ.പി ഇടുക്കി നോർത്ത്​ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ്​ മറിയക്കുട്ടിയെ സംസ്ഥാന പ്രസിഡന്‍റ്​ രാജീവ്​ ചന്ദ്രശേഖർ ഹാരമണിയിച്ച്​ സ്വീകരിച്ചത്​.

ഉദ്​ഘാടന പ്രസംഗത്തിന്​ മുമ്പ്​ വേദിയിലുള്ള പ്രമുഖരെ സ്വാഗതം ചെയ്യുന്നതിനിടയിലാണ്​ മറിയക്കുട്ടി എത്തിയത്​. അധ്യക്ഷത വഹിച്ച നോർത്ത്​ ജില്ലാ പ്രസിഡന്‍റ്​ പി.പി. സാനു മറിയക്കുട്ടിയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചു. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയവരെ രാജീവ്​ ചന്ദ്രശേഖർ ഹാരമണിയിച്ചു. കൂട്ടത്തിൽ മറിയക്കുട്ടിയെയും സ്വീകരിച്ചു.

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച്​ കഴിഞ്ഞ വർഷം​ മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു.

തുടർന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ അടക്കം ​യു.ഡി.എഫ്​ നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി​. സർക്കാറിനെതിരായി യു.ഡി.എഫ്​ വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട്​ കെ.പി.സി.സി മറിയക്കുട്ടിക്ക്​ വീട്​ നിർമിച്ചു നൽകുകയും പ്രസിഡന്‍റ്​ കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തു.

അടുത്തിടെയായി ബി.ജെ.പി പരിപാടികളിൽ മറിയക്കുട്ടി പ​ങ്കെടുത്തിരുന്നു. സുരേഷ്​ ഗോപിയുടെ പരിപാടികളിലും എറണാകുളത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ​ങ്കെടുത്ത പരിപാടിയിലും അവർ പ​ങ്കെടുത്തെങ്കിലും പാർട്ടി പ്രവേശനത്തെ കുറിച്ച്​ സൂചന നൽകിയിരുന്നില്ല. തൊടുപുഴ പാപ്പുട്ടി ഹാളിൽ നടന്ന പരിപാടിയിൽ അപ്രതീക്ഷിതമായാണ്​ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionsmariakuttyB J P
News Summary - Social Welfare Pension Icon Adimali Native Mariyakutty join BJP
Next Story