കുടുംബ വരുമാനം ഒരു ലക്ഷത്തിൽ കൂടിയാൽ സാമൂഹിക പെൻഷനില്ല
text_fieldsതൃശൂർ: ഒരു ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്ഷന് അര്‍ഹത നിഷേധിച്ച് കൊണ്ട് പെൻഷൻ മാനദണ്ഡം പുതുക്കി. അനർഹർ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ പെൻഷൻ നടപടിക്രമങ്ങൾ കർശനമാക്കിയത്. പെൻഷൻ തുക വർധിപ്പിച്ച സാഹചര്യത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ അലംഭാവം സര്‍ക്കാറിന് വൻബാധ്യതയുണ്ടാക്കുന്നതും കാരണമാണ്.
ആദായ നികുതി നൽകുന്നവർക്കും കുടുംബത്തിനോ വ്യക്തിപരമായോ രേണ്ടക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്കും പെൻഷന് അർഹതയില്ല. പക്ഷെ, പട്ടിക വർഗക്കാർക്ക് ഭൂമിപരിധി ബാധകമല്ല. നിലവിൽ 42.5 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷ പെൻഷനും 10 ലക്ഷത്തോളം പേർ ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നുണ്ട്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തനത് ഫണ്ട് ഉപയോഗിച്ച് പെന്ഷന് നൽകുന്ന ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് മറ്റൊരു സാമൂഹിക സുരക്ഷ പെന്ഷന് സാധാരണ നിരക്കില്‍ ലഭിക്കും. ഇപ്രകാരമല്ലാത്ത ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 600 രൂപ സാമൂഹിക സുരക്ഷ പെന്‍ഷനും അതത് കാലങ്ങളില്‍ നിലവിലുള്ള ക്ഷേമനിധി പെന്‍ഷനും അര്‍ഹതയുണ്ട്. ഇ.പി.എഫ് പെന്ഷന് വാങ്ങുന്നവര്‍ക്ക് സാധാരണനിരക്കില്‍ സാമൂഹിക സുരക്ഷ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ ലഭിക്കും. 75 കഴിഞ്ഞവര്‍ക്ക് ഉയര്‍ന്നനിരക്കില്‍ നൽകുന്ന വാര്‍ധക്യകാല പെന്ഷന് മാറ്റമില്ലാതെ നൽകും.
പെൻഷൻ വാങ്ങുന്നവരെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണമെന്നത് നിർബന്ധമാക്കി. വിധവ പെൻഷൻ ലഭിക്കുന്നവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് എല്ലാ വർഷവും ഡിസംബറിൽ സ്വയം സാക്ഷ്യപ്പെടുത്തി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നൽകണം. അനർഹർക്ക് പെൻഷൻ നൽകിയാൽ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും തദ്ദേശ സ്ഥാപന സെക്രട്ടറിക്കും തുല്യ ബാധ്യതയാണ്. സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഇൗടാക്കും. സർക്കാറിനെ കബളിപ്പിച്ച് പെൻഷൻ വാങ്ങുന്നവരിൽ നിന്ന് നിയമാനുസരണം പണം തിരിച്ചു പിടിക്കും. ഇത്തരക്കാർക്ക് ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
