സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേട്; നാലുപേരുടെ തുക തിരിച്ചുപിടിക്കുമെന്ന് കോട്ടക്കൽ നഗരസഭ
text_fieldsകോട്ടക്കൽ: അനർഹരായ 38 പേർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റിയെന്ന ധനകാര്യ കമീഷൻ റിപ്പോർട്ടിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കോട്ടക്കൽ നഗരസഭ.
തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ക്ഷേമപെൻഷൻ ക്രമക്കേടിൽ നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അനർഹരായ നാലു പേരുടെ പെൻഷൻ തുകയാണ് തിരിച്ചുപിടിക്കുക. ഇവരിൽനിന്ന് 18 ശതമാനം പിഴപ്പലിശയോടെ തുക തിരിച്ചുപിടിക്കാനാണ് തീരുമാനം.
ഒരാൾ പാണ്ടമംഗലത്തും മറ്റു മൂന്നുപേർ നായാടിപ്പാറയിലുമാണ് താമസിക്കുന്നത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. 2015 മുതൽ 2024 വരെ ലഭിച്ച 1,37,800 രൂപയും പലിശയായ 24,804 രൂപയുമടക്കം 1,62,604 രൂപയാണ് ഇതിൽ ഒരാൾ തിരിച്ചടക്കേണ്ടത്. ഇവരുടെ ഭർത്താവ് കേന്ദ്ര-സംസ്ഥാന പെൻഷൻ വാങ്ങുന്നയാളാണ്. രണ്ട് ഏക്കറിലധികം ഭൂമിയും 2600 ചതുരശ്ര അടിയിൽ ശീതികരിച്ച വീടുമുള്ള മറ്റൊരു സ്ത്രീ 71,800 രൂപയും പലിശയിനത്തിൽ 12,924 രൂപയും ചേർത്ത് 84,7424 രൂപ അടക്കണം. 2019 മുതൽ 2023 വരെയാണ് ഇവർ പെൻഷൻ വാങ്ങിയത്.
2010ൽ വിരമിച്ച് സർവിസ് സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേട്; നാലുപേരുടെ തുക തിരിച്ചുപിടിക്കുമെന്ന് കോട്ടക്കൽ നഗരസഭസാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേട്; നാലുപേരുടെ തുക തിരിച്ചുപിടിക്കുമെന്ന് കോട്ടക്കൽ നഗരസഭപെൻഷൻ വാങ്ങുന്നവരുടെ ഭർത്താവ് അടക്കേണ്ടത് 1,20,242 രൂപയാണ്. 18,342 രൂപയാണ് പലിശ. 2015 മുതൽ 2022 വരെയുള്ള കാലത്താണ് പണം കൈപ്പറ്റിയത്. എയ്ഡഡ് സ്കൂൾ അധ്യാപികയായി വിരമിച്ച കാര്യം മറച്ചുവെച്ച് ഭർത്താവ് 1,13,600 രൂപയാണ് കൈപ്പറ്റിയത്. 20,448 രൂപ പലിശയടക്കം 1.34,048 രൂപയാണ് ഇവർ അടക്കേണ്ടത്. കുടുംബത്തിന് 1000 സി.സിക്ക് മുകളിലുള്ള വാഹനമുണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. 2016 മുതൽ 2023 വരെയാണ് അനർഹ പെൻഷൻ കൈപ്പറ്റിയത്.
പെൻഷൻ മാനദണ്ഡത്തിൽ പല ഘട്ടങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പണം തിരിച്ചുപിടിക്കേണ്ടതിൽ വ്യക്തതക്കുറവുള്ളതിനാൽ കൂടുതൽ സുതാര്യതക്കായി സർക്കാറിന് കത്തയക്കുമെന്നും നഗരസഭ അധ്യക്ഷ ഡോ. കെ. ഹനീഷ പറഞ്ഞു. വർഷങ്ങളായി ബി.ജെ.പി ഭരിക്കുന്ന വാർഡിലാണ് ക്രമക്കേട് നടന്നത്. 42 പേരുടെ വീടുകൾ പരിശോധിച്ചതിൽ മൂന്നുപേർക്ക് മാത്രമേ പെൻഷന് അർഹതയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിൽ ഒരാൾ മരിച്ചയാളാണ്.
അനർഹമായി പെൻഷൻ വാങ്ങിയ 38 പേരും ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ കൈപ്പറ്റിയത്. തെറ്റായ വിവരങ്ങൾ നൽകി പെൻഷൻ കൈപ്പറ്റിയ മറ്റുള്ളവരിൽനിന്ന് മുഴുവൻ തുകയും തിരിച്ചുപിടിക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് നഗരസഭ തീരുമാനം. അനർഹരായവർക്ക് പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ വലിയ വീഴ്ചയാണ് വരുത്തിയത്. സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും പെൻഷൻ അനുവദിച്ച ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് വിജിലൻസ് സമഗ്രമായ പരിശോധന നടത്തണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശിപാർശ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.