സാമൂഹിക പ്രതിബദ്ധത കാക്കണം -വിസ്ഡം പ്രൊഫൈസ്
text_fieldsവിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പ്രൊഫൈസ്’ കോൺഫറൻസിൽ മുഖ്യാതിഥിയായ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു
കണ്ണൂർ: തൊഴിൽ മേഖലയിലെ ഏത് പ്രതികൂല സാഹചര്യങ്ങളിലും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞബദ്ധരാണെന്ന ആഹ്വാനത്തോടെ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച നാലാമത് പ്രഫഷനൽ ഫാമിലി കോൺഫറൻസ് ‘പ്രൊഫൈസ്’ സമാപിച്ചു. പ്രഫഷനൽ ജോലിത്തിരക്കിനിടയിലും സാമൂഹികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നമുക്ക് കഴിയണം.
രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ പ്രഫഷനലുകൾ മുന്നോട്ട് വരണമെന്നും കോൺഫറൻസ് ആഹ്വാനം ചെയ്തു. രണ്ടാം ദിവസത്തെ സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി.
പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിന്‍ സലീം പാനല്‍ ചർച്ചക്ക് നേതൃത്വം നല്കി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ മൗലവി പുതുപ്പറമ്പ്, മുഹമ്മദ് സ്വാദിഖ് മദീനി, സി.പി. സലീം, കെ. താജുദ്ദീന് സ്വലാഹി, യു. മുഹമ്മദ് മദനി, ഡോ. പി.പി. നസീഫ്, ഡോ. വി.പി. ബഷീര്‍, മുസ്തഫ മദനി, ജംഷീര്‍ സ്വലാഹി, അബ്ദുല്ല അന്‍സാരി, എ.പി. മുനവ്വര്‍ സ്വലാഹി, അബ്ദുറഹ്മാന് ചുങ്കത്തറ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, പി. യൂനുസ്, ഡോ. ടി.സി. മുഹമ്മദ് മുബഷിര്‍, ഡോ. ഫഹീം, ഡോ. ഷഹദാദ്, ഡോ. ടി.കെ. ഫവാസ്, ഡോ. മുഹമ്മദ് റഫീഖ്, ഡോ. മുഹമ്മദ് ഇഖ്ബാല്‍, സി. മുഹമ്മദ് അജ്മല്‍, എം. ഹഫ്സല്‍, ഡോ. കെ. ഷബാസ് അബ്ബാസ്, സഫ്വാന് ബറാമി അല്‍ ഹികമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

