Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക മാധ്യമങ്ങൾ...

സാമൂഹിക മാധ്യമങ്ങൾ ചർച്ച​ ചെയ്​തത്​

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങൾ ചർച്ച​ ചെയ്​തത്​
cancel

രോഹിത് വെമുലയുടെ ആത്മഹത്യ

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന  ദളിതനായ രോഹിത് വെമുലയുടെ ആത്മഹത്യ കാമ്പസുകളെ ഇളക്കിമറിച്ചു. 2016 ജനുവരി17 നായിരുന്നു കോളജ് ഹോസ്റ്റലില്‍ രോഹിത് ജീവനൊടുക്കിയത്. എ.ബി.വി.പിയുടെ നേതാവിനെ മർദിച്ചെന്നാരോപിച്ച്​ രോഹിത് ഉള്‍പ്പെടെയുള്ള ദലിത് ഗവേഷക വിദ്യാര്‍ഥികളെ ഹോസ്റ്റലിലും ഭരണകാര്യാലയത്തിലും മറ്റ്​ പൊതു ഇടങ്ങളിലും പ്രവേശിക്കുന്നത്​ സർവകലാശാല വിലക്കുകയും ഫെലോഷിപ്പ്​ തടഞ്ഞുവെക്കുകയും ​​ചെയ്​തു. തുടർന്നാണ്​ ​രോഹിത്​ ജീവനൊടുക്കിയത്​. ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ കടുത്ത ജാതിവിവേചനത്തി​​​െൻറ ഭീകരത തുറന്നുകാട്ടുന്നതായിരുന്നു രോഹിത്​ വെമുലയുടെ ആത്​മഹത്യയും അദ്ദേഹത്തി​​​െൻറ ആത്​മഹത്യ കുറിപ്പും.

ജെ.എൻ.യു വിവാദം

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ പാർലമെന്റ് ആക്രമണക്കേസിൽ പ്രതിയായ അഫ്സൽ ഗുരുവിന്റെ  വധശിക്ഷക്കെതിരെ 2016 ഫെബ്രുവരി ഒമ്പതിന്​ കാമ്പസിൽ നടത്തിയ ​പ്രതിഷേധത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതായി സംഘ്പരിവാർ വിദ്യാർഥി സംഘടനകൾ ആരോപിക്കുകയും തുടർന്ന്​ രാജ്യദ്രോഹക്കുറ്റം ചുമത്തി ജെ.എൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറും ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകനുമായ കനയ്യ കുമാറിനെയും ഉമർ ഖാലിദ്​ ഉൾപ്പെടെയുള്ളവരെയും പോലീസ് അറസ്​റ്റ്​ ​ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാർഥി നജീബിനെ കാണാതായ സംഭവം ജെ.എൻ.യു കാമ്പസിനെ വീണ്ടും ചൂടുപിടിപ്പിക്കുന്നു.

കേരളത്തിലെ ഭരണമാറ്റം​

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പ് 2016 മേയ് 16നു ഒറ്റ ഘട്ടമായി നടന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 85 സീറ്റ്​ നേടി എൽ.ഡി.എഫ്​ അധികാരത്തിലേറി. യു.ഡി.എഫ്​ 47 സീറ്റിലൊതുങ്ങി. ചരിത്രത്തിലാദ്യമായി ബി.ജെ.പി. കേരളത്തിൽ അക്കൗണ്ട്​ തുറന്നതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. നേമം മണ്ഡലത്തിൽ ബി.ജെ.പി.ക്കു വേണ്ടി ഒ. രാജഗോപാലാണ് ജയിച്ചത്. മൂന്നു മുന്നണികളെയും പിന്നിലാക്കി പൂഞ്ഞാർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.സി. ജോർജ് വിജയിച്ചതും ശ്രദ്ധേയമായി. എൽ.ഡി.എഫ്​ വരും എല്ലാം ശരിയാകും എന്ന ഇടതുപക്ഷത്തി​​​െൻറ തെരഞ്ഞെടുപ്പ്​ മുദ്രാവാക്യം കേരളത്തി​​​​െൻറ പൊതു മണ്ഡലങ്ങളിൽ 'വൈറലായി'.

ദുരൂഹ പലായനവും ​െഎ.എസിൻറെ പേരിലെ അറസ്​റ്റും

കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ദുരൂഹ സാഹചര്യത്തില്‍ 20 ഒാളം പേരെ കാണാതായത്​ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വ്യപകമായ ചർച്ചയായി. ഇവർ 1980 ൽ യമനിൽ സ്​ഥാപിതമായ ദമ്മാജ്​ സലഫിസം എന്ന പ്രത്യേക ധാരയിലേക്കുപോയെന്നും അതല്ല ​െഎ.എസിലേക്ക്​ റിക്രൂട്ടമ​​െൻറ്​ ചെയ്യപ്പെ​െട്ടന്നും പ്രചരണമുണ്ടായി. എന്നാൽ ഇതിന്​ വ്യക്​തമായ തെളിവ്​ നൽകാൻ  മാധ്യമങ്ങൾക്കോ അന്വേഷണ ഏജൻസികൾക്കോ കഴിഞ്ഞില്ല. കണ്ണൂരിൽ നിന്ന്​ ​െഎ.എസി​​​െൻറ പേരിൽ എൻ​.െഎ.എ അറസ്​റ്റ്​ ചെയ്​ത ആറുപേരെക്കുറിച്ചും ദുരൂഹത തുടരുന്നു.

പ്രവാചക വിരുദ്ധ വാർത്ത

പ്രമുഖ മലയാള ദിനപ്പത്രം പ്രവാചക വിരുദ്ധ വാർത്ത പ്രസിദ്ധീകരിച്ചത്​ വ്യാപകമായ വിമർശനങ്ങൾക്ക്​ വഴിവെച്ചു. വിവിധ മുസ്​ലിം സംഘടകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത്​ വന്നു.

മോദിയുടെ സൊമാലിയൻ പരാമർശം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇവിടുത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാള്‍ പരിതാപകരമാണെന്നായിരുന്നു മോദിയുടെ പ്രസ്​താവന.

ഏതാനും ആഴ്ചകള്‍ക്ക്​ മുമ്പ്​ അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി. കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന, അവരുടെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ പ്രധാനമന്ത്രി ആവർത്തിക്കുകയും ചെയ്​തു. ​ഇൗ വിഷയത്തിൽ ട്വിറ്ററിൽ മോദിക്കെതി​രെ പോമോനേ മോദി എന്ന ഹാഷ്​ടാഗും ഉയർന്നു.

സാം മാത്യുവി​​​െൻറ കവിത

ആര്യ ദയാൽ പാടിയ സഖാവ്​ എന്ന കവിതയുടെ യഥാർഥ ഉടമസ്​ഥാവകാശിയായി പറയപ്പെടുന്ന സാം മാത്യു രചിച്ച ബാലാൽസംഗം പ്രമേയമാക്കിയ കവിത ഏറെ നിരൂപണങ്ങൾക്ക്​ വിധേയമായി. സൗമ്യ വധക്കേസിലെ പ്രതിയെ വധശിക്ഷയിൽ നിന്ന്​ കോടതി ഒഴിവാക്കിയ സന്ദർഭത്തിൽ കുടിയായിരുന്നു കവിത ചർച്ചയായത്​.ബാലാൽസംഗം ചെയ്​തയാളെ പെൺകുട്ടി പ്രണയിക്കുന്നതാണ്​ കവിതയുടെ പ്രമേയം. ഏറെ ശ്രദ്ധിക്കപ്പെട്ട സഖാവ്​ എന്ന കവിതയുടെ ഉടമസ്ഥത അവകാശപ്പെട്ട്​ സാം മാത്യുവിനെ കൂടാതെ മറ്റൊരു പെൺകുട്ടിയും രംഗത്തെത്തിയിരുന്നു.

ഗേവിന്ദച്ചാമി തൂക്കു കയറിൽ നിന്നും രക്ഷപ്പെട്ടു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്​ പൊതുസമൂഹത്തെ ഞെട്ടിച്ചു. തൃശൂർ അതിവേഗ കോടതിയും ഹൈകോടതിയും വധശിക്ഷ ശരിവെച്ച ശേഷമാണ്​ തെളിവുകളുടെ അഭാവത്തി​​​െൻറ പേരിൽ ഉന്നത കോടതി പ്രതിക്ക്​ ശിക്ഷ ജീവപര്യന്തമായി കുറച്ചത്​. പിന്നീട്​ നൽകിയ പുന:പരിശോധന ഹരജിയും കോടതി തള്ളി.

ജിഷ വധക്കേസ്​

സൗമ്യ വധത്തിന് ​ശേഷം 2016 ഏപ്രിൽ 28നാണ്​ പെരുമ്പാവൂരിൽ 29കാരിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്​. നവമാധ്യമങ്ങളിൽ ജിഷയുടെ നീതിക്കായുള്ള കാമ്പയിനുകൾ ശക്തമായതോടെയാണ് മാധ്യമശ്രദ്ധ ലഭിക്കുന്നതും കേസ് ​പൊലീസ്​ ഗൗരവമായി അന്വേഷിക്കുന്നതും. കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. കൊലപാതകം നടന്നുകഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ പോലീസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല. പിന്നീട്​ ഭരണം മാറുകയും എൽ.ഡി.എഫ്​ സർക്കാറിന്​ ഇൗ കേസ്​ അഭിമാന പ്രശ്നമാവുകയും ചെയ്​തു. ഇതര സംസ്​ഥാനക്കാരനായ അമീറുൽ ഇസ് ലാം എന്നയാളാണ്​​ കേസിൽ അറസ്​റ്റിലായത്​.

ജയരാജനും മുഹമ്മദ്​ അലിയും

അമേരിക്കൻ ബോക്സിംങ്​ താരമായിരുന്ന മുഹമ്മദ് അലിയെ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ കേരളക്കാരനാക്കിയത് ​നവമാധ്യമങ്ങളിൽ വൻ ചർച്ചയായി. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദലി എന്നാണ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. മന്ത്രിക്കു​നേരെയുള്ള ട്രോൾ മഴക്ക്​ പുറമെ ദേശീയ-രാജ്യാന്തര മാധ്യമങ്ങളിലും ഇക്കാര്യം ഉൾപ്പെട്ടു.

 
കെ. സുരേന്ദ്രൻറ ഹിന്ദി വിവർത്തനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയായിരുന്നു. മുമ്പ് വി.ടി ബല്‍റാമുമായി നടന്ന ഫേസ്ബുക്​ സംവാദത്തില്‍ അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസിലാകണമെങ്കില്‍ ബല്‍റാം കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്ന സുരേന്ദ്ര​​െൻറ കമൻറും പരിഹാസത്തിന്​ മൂർച്ച കൂട്ടി. വരാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു എന്ന മോദിയുടെ പ്രസംഗത്തെ പരിഭാഷകനായ കെ സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ നേരെ വിപരീതമായി. ഇപ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു പരിഭാഷ.

പൂമരം

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയിലെ പൂമരം പാട്ട്​ റിലീസാകും മുേമ്പ നവമാധ്യമങ്ങളിലും കാമ്പസുകളിലും ട്ര​​െൻറായി. മഹാരാജാസ് കാമ്പസിലെ കുട്ടികൾ പാടി നടന്ന പാട്ടാണ് എബ്രിഡ് ഷൈൻ തന്റെ പൂമരം എന്ന ചിത്രത്തിലേക്കെടുത്തത്. ജയറാമി​​​െൻറ മകൻ കാളിദാസാണ്​പ്രധാന കഥാപാത്രം. ഇതിനകം ലക്ഷക്കണക്കിനാളുൾ കണ്ടുകഴിഞ്ഞ പാട്ടി​​​െൻറ മറ്റനേകം വെർഷനുകളും നവമാധ്യമങ്ങളിൽ തരംഗമായി.


കേരളത്തിലെ രാഷ്ട്രീയ ​കൊലപാതകങ്ങളും സംഘർഷങ്ങളും

നാദാപുരം തൂണേരിയിൽ ഷിബി​​​െൻറ കൊല രാഷ്ട്രീയമായും സാമുദായികമായും മുതലെടുത്ത സി.പി.എം മേഖലയിലെ മുസ്‌ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച് കൊള്ളയടിച്ചും തീവച്ചും നശിപ്പിച്ചത്​ സി.പി.എമ്മി​​​െൻറ വർഗീയമുഖം തുറന്നുകാണിക്കുന്നതായിരുന്നു. ഷിബിൻ കൊലക്കേസിൽ കോടതി​ വെറുതെവിട്ട അസ് ലമും പിന്നീട്​ വെേട്ടറ്റ്​ മരിച്ചു. കണ്ണൂരിൽ അരങ്ങേറിയ സി.പി.എം-ആർ.എസ്.​എസ്​​ കൊലപാതകങ്ങളായിരുന്നു മറ്റൊന്ന്​.

 
നോട്ട്​ പിൻവലിക്കൽ

അർധ രാത്രിയോട്​ അടുത്ത സമയത്ത്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന​ ചെയ്ത്​ 500, 1000 നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ചത്​​ രാജ്യത്ത്​ വലിയ ചർച്ചയായി തുടർന്നുകൊണ്ടിരിക്കുന്നു. നോട്ട്​ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്ത്​ വരുകയും ചെയ്​തിരുന്നു. ​സർക്കാർ നടപടി സാമ്പത്തിക മേഖലയടക്കം മുഴുവൻ മേഖലകൾക്കും ക്ഷണമാവുകയും സാമ്പത്തിക വളർച്ച പി​ന്നോട്ടടിക്കുകയും ചെയ്​തു. പിന്നാലെ മോദിയുടെ ഫക്കീർ പരാമർശവും നവമാധ്യമങ്ങൾ ഏറ്റെടുത്തു. ​

ദേശിയഗാനം

തിയറ്ററിൽ സിനിമകൾക്ക്​ മുമ്പ്​ ​ദേശീയഗാനം കേൾപ്പിക്കണമെന്നും ആ സമയം എല്ലാവരും എഴുന്നേറ്റ്​ നിൽകണമെന്നുമുള്ള സുപ്രീം കോടതി വിധി ദേശീയതയെയും ദേശസ്​നേഹത്തെയും സംബന്ധിച്ച ചൂടുപിടിച്ച ചർച്ചകൾക്ക്​ കാരണമായി. ​കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റ്​ നിൽക്കാത്തവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതു സംഭവവും അനുകൂലവും പ്രതികൂലവുമായ അഭിപ്രായ പ്രകടനങ്ങൾക്ക്​ കാരണമായി.

 
അമേരിക്കൻ തെരഞ്ഞെടുപ്പും ട്രംപിൻറെ വിജയവും

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വലതു പക്ഷവാദിയും വംശീയ വാദിയുമായ ട്രംപി​​​െൻറ വിജയം ലോകത്തെ ഞെട്ടിച്ചു.  തെരഞ്ഞെടുപ്പിൻറെ അവസാന സമയങ്ങളിലെ പ്രവചനങ്ങളെയും  മാധ്യമസർവകളെയും അതിജീവിച്ചാണ്​ ട്രംപ്​ അമേരിക്കയുടെ തലപ്പത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ട്രംപി​​​െൻറ വിജയം അംഗീകരിക്കില്ലെന്ന്​ പ്രഖ്യാപിച്ച്​ അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ തെരുവിലിറങ്ങുന്നതിനും ലോകം സാക്ഷിയായി.


കശ്മീർ പ്രക്ഷോഭം

ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെതുടർന്ന്​ കശ്​മീർ വീണ്ടും പ്രക്ഷുബ്​ദമാവുകയും ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്​തു. തോക്കും പെല്ലറ്റ്​ ഗണ്ണുകളും ഉപയോഗിച്ച്​ നിരായുധരായ ജനങ്ങളെ സർക്കാർ നേരിട്ടത്​ വ്യാപകമായി വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. വെടിവെപ്പിലും പെല്ലറ്റ്​ ആക്രമണത്തലും നൂറുകണക്കിനാളുകൾക്ക്​ ജീവൻ നഷ്​ടമാവുകയും  ആയിരക്കണക്കനാളുകൾക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു.

(തയ്യാറാക്കിയത്​ അജാസ്​. എ)

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:year ender
News Summary - social media
Next Story