Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ: സാമൂഹിക...

ഗെയിൽ: സാമൂഹിക മാധ്യമങ്ങളിൽ ​ട്രോൾ മഴ

text_fields
bookmark_border
ഗെയിൽ: സാമൂഹിക മാധ്യമങ്ങളിൽ ​ട്രോൾ മഴ
cancel

കോഴിക്കോട്​: ഗെയിൽ പൈപ്പ്​ ലൈൻ ഉദ്​ഘാടനം ചെയ്​തതിനിടെ സാമൂഹിക മാധ്യമങ്ങളി ട്രോൾ മഴ. സർക്കാരി​െൻറ ഇച്ഛാശക്​തിയാണ്​ ​പൈപ്പ്​ ലൈൻ പൂർത്തിയാക്കിയതെന്ന അവകാശ വാദമാണ്​ വിമർശനത്തിനു കാരണം. പൈപ്പ്​ലൈനിനെതിരെ ആദ്യകാലത്ത്​ സി.പി.എം രംഗത്തുവന്നതും പ്രക്ഷോഭം നടത്തിയതും അതി​െൻറ പോസ്​റ്ററുകളുമായാണ്​ വിമർശനം.

കൊക്കിൽ ജീവനുണ്ടെങ്കിൽ ഗെയ്​ൽ പൈപ്പ്​ ലൈൻ പദ്ധതി കേരളമണ്ണിൽ നടപ്പാക്കില്ലെന്ന്​ ആണയിട്ടവരിൽ മുൻ എം.പി പി. രാജീവടക്കമുള്ളവരുണ്ടായിരുന്നു​. പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉമ്മൻചാണ്ടി മന്ത്രിസഭയാണ്​ തീരുമാനമെടുത്തത്​. 2008ൽ മൻമോഹൻ സിങ്​ പ്രഖ്യാപിച്ച പദ്ധതി 2013ൽ പൂർത്തിയാകേണ്ടതായിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലും ​പൈപ്പിടലും നിലച്ചത്​ നിരന്തര പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മൂലമായിരുന്നു. പ്രതിപക്ഷത്തായിരുന്ന സി.പിഎമ്മും ഇതിൽ സജീവ പങ്കാളിയായി​.

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 2016ൽ പദ്ധതിക്ക്​ ജീവൻ വെച്ചത്​. ഭരണം മാറിയതോടെ പദ്ധതിക്ക്​ അനുകൂലമായി നിലപാടെടുത്തതോടെ എതിർപ്പു കുറഞ്ഞു. പ്രാദേശിക എതിർപ്പുകളിൽ ജനങ്ങൾക്കൊപ്പം നിന്നുവെന്ന ന്യായമാണ്​ ഇതിനു മറുപടിയായി പറയുന്നത്​. എന്നാൽ േരഖകൾ എതിരാണ്​. വൻലാഭം മോഹിച്ചാണ്​ കുത്തക ഭീമന്മാരായ ഗെയിൽ പദ്ധതിയുമായി രംഗത്തെത്തിയതെന്ന വാദം നിരത്തിയാണ്​ ഇടതുനേതാക്കൾ പ്രക്ഷോഭം കത്തിക്കാൻ കോപ്പുകൂട്ടിയത്

ഗെയിൽ പദ്ധതിക്കെതിരെ 'കുഴൽ വഴിയിൽ ഭീതിയോടെ...' എന്ന തലക്കെ​ട്ടിട്ട്​ പി.രാജീവ്​ നയിക്കുന്ന സമരചിത്രവുമായി ഇറങ്ങിയ പത്രവും വിവിധ സമരങ്ങളുടെ ചിത്രവും വൈറലാണ്​. സമരാഹ്വാനത്തി​‍െൻറ നോട്ടീസുകളും സമരവാർത്തകളും ഒപ്പമുണ്ട്​​.

ജനവാസമേഖലകൾ ഒഴിവാക്കുക, കർഷകരുടെ ആശങ്ക പരിഹരിക്കുക, ന്യായ നഷ്​ടപരിഹാരം നൽകുക എന്ന ആവശ്യങ്ങളെല്ലാം 'നേടി'യെടുത്തതോടെ ഇനി പദ്ധതിയാവാം എന്ന നിലപാടിലേക്ക്​​ മാറിയ കാര്യം പി. രാജീവ് തന്നെ 2017 നവംബറിൽ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimGAIL
News Summary - social media trolls about gail Inauguration
Next Story