Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

'നോട്ട്​നിരോധനത്തോടെ കുഴൽപ്പണം ഇല്ലാതെയാവും'; സുരേന്ദ്ര​െൻറ പഴയ നിലപാടുകൾ ഓർത്തെടുത്ത്​ സമൂഹമാധ്യമങ്ങൾ

text_fields
bookmark_border
K Surendran
cancel

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ​ പത്ത്​ ലക്ഷം രൂപ നൽകിയതായുള്ള ആരോപണത്തിന്​ പിന്നാലെ മുൻ നിലപാടുകൾ ഓർമിപ്പിച്ച്​ ​സമൂഹമാധ്യമങ്ങൾ. നോട്ടുനിരോധന കാലത്ത്​ കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിക്കാനായി സുരേന്ദ്രൻ ഉന്നയിച്ച​ പ്രധാന വാദം കള്ളപ്പണം പിടികൂടാൻ ആണെന്നായിരുന്നു.

ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയാത്തവരാണ്​ നോട്ടുനിരോധനത്തെ എതിർക്കുന്നവരെന്നും സഹകരണ ബാങ്കിൽ മുഴുവൻ കള്ളപ്പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന്​ പുറമേ കുഴൽപ്പണം അടക്കമുള്ളമവയുടെ വരവ്​ നോട്ട്​ നിരോധനത്തോടെ അവസാനിച്ചെന്നും ബി.ജെ.പി നേതാക്കൾ പലപ്പോഴായി ഉന്നയിച്ചിരുന്നു. എന്നാൽ കുഴൽപ്പണക്കേസ്​ അടക്കമുള്ള ആരോപണങ്ങൾ ബി.ജെ.പി നേതാക്കളിലേക്ക്​ നീണ്ടതോടെ ബി.ജെ.പിയെ പ്രതിനോധത്തിലാക്കിയിരിക്കുകയാണ്​ സമൂഹമാധ്യമങ്ങൾ. പെട്രോൾ വില നിരന്തരം വർധിക്കുന്നതിനിടെ നോട്ട്​ നിരോധനത്തി​െൻറ ഭാഗമായി പെട്രോൾ 50 രൂപക്ക്​ ലഭിക്കുമെന്ന സുരേന്ദ്ര​െൻറ പഴയ പ്രസ്​താവനയും ചർച്ചയായിരുന്നു.



സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്​ഥാനാർഥിയായി താമര ചിഹ്നത്തിലാണ്​ ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്​. ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രൻ തിരുരവനന്തപുരത്ത്​ വെച്ച്​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നൽകുകയായിരുന്നുവെന്നും ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോട്​ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡും പുറത്ത്​ വന്നിട്ടുണ്ട്​.

ഇതേ തുടർന്ന്​ സംസ്​ഥാനത്ത്​ അമിത്​ ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന്​ ജാനു സമ്മതിച്ചു. സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുപയോഗിച്ചത്​ കുഴൽപ്പണമായിരു​ന്നുവെന്ന്​ സംശയിക്കുന്നതായും അവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck janudemonetisationK SurendranBJP
News Summary - social media troll against k surendran
Next Story