സമൂഹ മാധ്യമത്തിൽ ഭീഷണിക്കുറിപ്പ്; അർജുൻ ആയങ്കിക്കെതിരെ കേസ്
text_fieldsകോതമംഗലം: തന്നെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത കോതമംഗലം പൊലീസ് എസ്.എച്ച്.ഒയ്ക്കും സംഘത്തിനുമെതിരെ സമൂഹ മാധ്യമത്തിൽ ഭീഷണി കുറിപ്പുമായി അർജുൻ ആയങ്കി.
സംഭവത്തിൽ പൊലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന് മുൻപുള്ള ദിവസം പുന്നേക്കാട് റിസോർട്ടിൽനിന്ന് ആയങ്കിയെയും സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു. ‘‘കള്ളക്കേസിന്റെ പേമാരി പെയ്താലും ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും എന്റെയും സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല. ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!! മരിക്കാത്ത സ്മരണയോടെ’’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നമ്മളെല്ലാം പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടികൾ ഇടിച്ചുകയറ്റിയും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാൻ ശ്രമിച്ചതിന് നീയും നിന്റെ ടീമും അനുഭവിക്കും എന്നും കുറിപ്പിലുണ്ട്. ഒരു കല്യാണം കൂടാൻ വന്ന ഞങ്ങളെ പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ പിടിച്ചെന്നും കുറിപ്പിലുണ്ട്. മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരാണ് കുറിപ്പിന് പിന്തുണയറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

