Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയെ എട്ടുനിലയിൽ...

ബി.ജെ.പിയെ എട്ടുനിലയിൽ പൊട്ടിച്ചവരെ നെഞ്ചേറ്റി സോഷ്യൽമീഡിയ

text_fields
bookmark_border
ബി.ജെ.പിയെ എട്ടുനിലയിൽ പൊട്ടിച്ചവരെ നെഞ്ചേറ്റി സോഷ്യൽമീഡിയ
cancel

തിരുവനന്തപുരം: മുഖ്യമ​ന്ത്രിക്കസേര വരെ ഒരുക്കി കാത്തിരുന്ന ബി.ജെ.പിയെ നിലംതൊടാൻ അനുവദിക്കാതെ ​േതാൽപിച്ച പുലിക്കുട്ടികളെ പാർട്ടിഭേദമില്ലാതെ നെ​ഞ്ചേറ്റി സോഷ്യൽ മീഡിയ. നേമത്ത്​ കുമ്മനത്തെ മലർത്തിയടിച്ച്​ മണ്ഡലം തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർഥി വി.ശിവൻകുട്ടി, മഞ്ചേശ്വരത്ത്​ ഹെലിക്കോപ്​റ്ററിൽ പറന്നിറങ്ങിയ കെ. സുരേ​​ന്ദ്രനെ നിലംതൊടാതെ പറപ്പിച്ച മുസ്​ലീം ലീഗി​െൻറ എ.കെ.എം. അഷറഫ്​, എം.എൽ.എ ഓഫിസ്​ അടക്കം നിർമിച്ച്​ ഭാവി മുഖ്യമ​ന്ത്രിയായി നിറഞ്ഞാടിയ മെട്രോമാൻ ഇ. ശ്രീധരനെ പാളംതെറ്റിച്ച ​പാലക്കാ​ട്ടെ ഷാഫി പറമ്പിൽ, തൃശൂരിനെ എടുക്കാൻ ശ്രമിച്ച സിനിമാതാരം സുരേഷ്​ഗോപി എം.പിയെ 'പട'മാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്ര​ൻ എന്നിവരെയാണ്​ ഇടത്​, വലത്​ ഭേദമില്ലാതെ സോഷ്യൽ മീഡിയ ആഘോഷിച്ചത്​.


ഫേസ്​ബുക്കിലെ ഇടത്​ സൈബർപോരാളിയായ 'പോരാളി ഷാജി' ഷാഫിയെ അഭിനന്ദിച്ച്​ പോസ്റ്റർ വരെ പുറത്തിറക്കി. ഷാഫിയുടെ 'നന്ദി' പോസ്റ്റിൽ സി.പി.എം അണികൾ ഉൾപ്പെടെ കമന്‍റുകൾ നിർലോഭം ചൊരിഞ്ഞു. ശിവൻകുട്ടിക്കും ബാലചന്ദ്രനും എ.കെ.എം. അഷറഫിനും ഇതേ സ്വീകാര്യത തന്നെയാണ്​ ലഭിച്ചത്​. ബി.ജെ.പിക്ക്​ ലഭിക്കുമായിരുന്ന പരമാവധി വോട്ടുകൾ സമാഹരിച്ച്​ നേമത്ത്​ മത്സരം കടുപ്പിച്ച്​ കോൺഗ്രസ്​ സ്​ഥാനാർഥി കെ. മുരളീധരനെയും അഭിനന്ദിക്കാൻ മറന്നില്ല. ബി.ജെ.പിയോടൊപ്പമാണെന്ന്​ പറഞ്ഞ്​ വർഗീയത പറഞ്ഞ്​ വോട്ട്​ തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി. ജോർജ്ജ്​ ഇക്കുറി തോൽവി രുചിച്ചതും സോഷ്യൽമീഡിയ ആഘോഷിച്ചു.

പാർട്ടിഭേദമില്ലാതെ പ്രത്യക്ഷപ്പെട്ട ചില അഭിനന്ദനക്കുറിപ്പുകൾ:

'നേമത്ത് ശിവൻകുട്ടിക്കും പാലക്കാട്ട് ഷാഫിക്കും വേണ്ടി പ്രാർത്ഥിച്ച ഇടതും വലതും ഹൃദയത്തിൻ്റെ ഒരുമയാണ് ഈ നാടിൻ്റെ നൻമയും സൗന്ദര്യവും.

അഭിനന്ദനങ്ങൾ...'

'നൂറുസീറ്റിൽ വിജയമുറപ്പിച്ചതിന്​ ശേഷം, നേമത്ത്​ ആകെ വിരിഞ്ഞ താമര ശിവൻ കുട്ടി അരിഞ്ഞുവീഴ്​ത്തിയ സന്തോഷത്തിലും, പാലക്കാട്​ ബി.ജെ.പി സാധ്യതയായ ശ്രീധരനെ കോൺഗ്രസുകാരനായ ഷാഫി പറമ്പിൽ തോൽപിച്ച്​ വരുന്നത്​ കാണാൻ ഞങ്ങൾ സഖാക്കൾ കാത്തിരിക്കുകയായിരുന്നു...'

'താങ്കളുടെ വിജയം കോൺഗ്രസ്‌ കാരുടെ മാത്രം അല്ല... എല്ലാ മലയാളികളുടെയും ആണ്.... താങ്കൾക്കും.. ശ്രീ. ശിവൻകുട്ടിക്കും..... മലയാളികളുടെ ബിഗ് സല്യൂട്ട്​'



'ആദ്യമായി അത്രയൊന്നും പ്രിയമില്ലാതിരുന്ന ഒരാളിന്റെ വിജയം അത്രമേൽ ആഹ്ലാദം തരുന്നു..

Well done ഷാഫി പറമ്പിൽ ❤️'



'രാഷ്ട്രിയമായി നിങ്ങളോട് എതിർപ്പ് ഉണ്ടങ്കിലും.

രാവിലെ മുതൽ ഉണ്ടായിരുന്ന ചങ്കിടപ്പിനെ ശാന്തമാക്കിയത് നിങ്ങളാണ്.....

ബിജെപിയെ കെട്ട് കെട്ടിച്ചതിന് നന്ദി.....

അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ.....'

''നിങ്ങളുടെ വിജയം വളരെ സന്തോഷം നൽകുന്നു... ഈ നാട് വർഗീയത വെറുക്കുന്നു എന്ന് അടിവര ഇടാൻ സഹായിച്ചതിനു'

''ബിജെപി യിൽ നിന്ന് പിടിച്ചു വാങ്ങുന്നതാണ് ഫാസിസ്റ്റു വിരുദ്ധ പോരാട്ടവും ഹീറോയിസവും 🔥🔥

സഖാവ് ശിവൻ കുട്ടി''💪💪💪

'മഞ്ചേശ്വരത്തിന്‍റെ മണ്ണിൽ നിന്നും വർഗ്ഗീയവാദിയെ കെട്ടു കെട്ടിച്ച യുഡിഎഫ് സ്ഥാനാർഥിക്കു ഒരു സഖാവിന്റെ അഭിനന്ദനങ്ങൾ ♥️'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Mediav sivankuttyshafi parambilassembly election 2021p balachandranakm ashrafBJP
News Summary - Social Media Praises the winners against bjp
Next Story