Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ...എന്റെ ഭാര്യ റെഡിയാണ്’; പൊതുപ്രവർത്തകന്റെ സന്ദേശം ചേർത്തുപിടിച്ച് സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ...എന്റെ ഭാര്യ റെഡിയാണ്’; പൊതുപ്രവർത്തകന്റെ സന്ദേശം ചേർത്തുപിടിച്ച് സമൂഹ മാധ്യമങ്ങൾ
cancel

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ...എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നാണ് പലരുടെയും ചോദ്യം. ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നും ചിലർ കുറിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Social Media picked up the message for landslide victims
Next Story