തേക്ക് വിവാദത്തില്‍ ജയരാജന് സാമൂഹിക മാധ്യമങ്ങളുടെ പിന്തുണ
text_fieldsകൊച്ചി: ഇരിണാവ് ശ്രീചുഴലി ഭഗവതി ക്ഷേത്രത്തിനായി വനംവകുപ്പിനോട് തേക്ക് തടി ആവശ്യപ്പെട്ടെന്ന വിവാദത്തില്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങള്‍. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷണ്ന്‍, ഒരു ന്യൂസ് ചാനലിലെ അവതാരകന്‍ ഹര്‍ഷന്‍ എന്നിവര്‍ ജയരാജന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ചു. ജയരാജനെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് ഗോപീകൃഷ്ണന്‍ മാപ്പുപറഞ്ഞ് പോസ്റ്റ് ചെയ്തു. തെറ്റുപറ്റിയെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കണ്ട് കാര്‍ട്ടൂണ്‍ വരച്ചതാണ് അബദ്ധം സംഭവിക്കാന്‍ കാരണമെന്നും ഗോപീകൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
നടപടിക്രമം മാത്രമാണ് ജയരാജന്‍ ചെയ്തതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ജയരാജനെതിരെ പോസ്റ്റിട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെയും പോസ്റ്റുകളുണ്ട്. വാര്‍ത്ത തയാറാക്കിയ ലേഖകനെതിരെയും ചാനലുകള്‍ക്കെതിരെയും നിരവധി ട്രോളുകളും വിമര്‍ശങ്ങളുമുണ്ട്. നേരത്തേ ബന്ധുനിയമനത്തിന്‍െറ പേരില്‍ രാജിവെച്ച ജയരാജനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ആരോപണമായിരുന്നു തേക്ക് വിവാദം.
50 കോടി വിലവരുന്ന 1050 ക്യൂബിക് മീറ്റര്‍ തേക്ക് തടി കുടുംബക്ഷേത്രത്തിനായി സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രിക്ക് ജയരാജന്‍ സ്വന്തം ലെറ്റര്‍പാഡില്‍ കത്തെഴുതി എന്നതായിരുന്നു വിവാദം. എന്നാല്‍, 1050 ക്യുബിക് അടി മരത്തടിയാണ് ജയരാജന്‍ ആവശ്യപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
