Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്രഖ്യാപിത...

അപ്രഖ്യാപിത ഹർത്താലിന്​ പിന്നിൽ ചില തീവ്രവാദ സംഘടനകൾ -വൈക്കം വിശ്വൻ

text_fields
bookmark_border
അപ്രഖ്യാപിത ഹർത്താലിന്​ പിന്നിൽ ചില തീവ്രവാദ സംഘടനകൾ -വൈക്കം വിശ്വൻ
cancel

കോട്ടയം: സംസ്ഥാനത്ത്​ സാമൂഹമാധ്യമങ്ങളിലൂടെയുള്ള അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന്​ എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കശ്മീരിൽ എട്ടുവയസ്സുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരിൽ ഹര്‍ത്താല്‍ നടത്തിയ സംഘടനകളേതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതി​​​െൻറ പേരിൽ വര്‍ഗീയ ചേരിതിരിവുണ്ടാക്കാൻ ചിലര്‍ അവസരം മുതലെടുക്കുന്നത്​ അനുവദിച്ചുകൂട.

ഇക്കാര്യത്തിൽ പൊലീസ്​ ഇൻറലിജന്‍സിന്​ വീഴ്ചയുണ്ടോയെന്ന കാര്യവും പരിശോധിക്കണം. ഹർത്താൽ അനുകൂലികളുമായി പലയിടത്തും പൊലീസിന്​ ഏറ്റുമുട്ടേണ്ട സാഹചര്യവുമുണ്ടായി. എന്നിട്ടും പൊലീസ്​ ആക്രമിച്ചുവെന്ന രീതിയിലാണ് പ്രചാരണം. 

വരാപ്പുഴയിലെ ശ്രീജിത്തി​​​െൻറ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഇടപെട്ടതില്‍ സന്തോഷമുണ്ട്. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശം നടത്തിയത് രാധാകൃഷ്ണ​​​െൻറ സഹോദരപുത്രനാണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ മുന്നണി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikom viswankerala newshartalmalayalam newsSocial Hartal
News Summary - Social Media Hartal: Vaikkom Viswan-Kerala News
Next Story