Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ...

വീട്ടമ്മയെ അപകീർത്തിപ്പെടുത്തൽ; മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
social-media
cancel

കൊട്ടിയം: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മക്കെതിരെ അപകീർത്തികരമായ രീതിയിൽ ചിത്രീകരണം നടത്തി പ്രചരിപ്പിച്ച സംഭ വത്തിൽ മൂന്നുപേരെ കൊട്ടിയം പൊലീസ് അറസ്​റ്റ്​ ചെയ്തു. മയ്യനാട് താന്നിമുക്ക് തെക്കേ കുന്നത്ത് വീട്ടിൽ ബാൾസൻ, ഡി. വൈ.എഫ്.ഐ വലിയവിള യൂനിറ്റ് സെക്രട്ടറി മയ്യനാട് കാരിക്കുഴി പുതുവയൽ പുത്തൻവീട്ടിൽ ശ്യാം, താന്നിമുക്ക് സൂസന്ത ഭവനിൽ ബൈജു എന്നിവരാണ് അറസ്​റ്റിലായത്.

ബാൾസ​​െൻറ നിർദേശപ്രകാരം വീട്ടമ്മയെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്​റ്റ്​ തയാറാക്കിയത് ശ്യാമാണ്. ഇത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറ്റത്തിനാണ് ബൈജുവിനെ അറസ്​റ്റ്​ ചെയ്തത്.

യുവതിയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തികരമായ രീതിയിൽ ചിത്രീകരണം നടത്തി ​ഫേസ്​ബുക്ക്, വാട്​​സ്​ആപ്​ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതി സൈബർസെല്ലിനടക്കം നൽകിയ പരാതിയിലാണ് കൊട്ടിയം പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്​റ്റ്​ ചെയ്തത്. ഇവരെ പിന്നീട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaharassment
News Summary - social media harassment
Next Story