സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം: നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന് ത്രി പിണറായി വിജയന്‍ നിയമസഭയിൽ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിെൻറ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും വി.ഡി. സതീശെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. ബിരുദം അടിസ്ഥാന യോഗ്യതയായ പി.എസ്.സി വഴിയുള്ള ജോലികള്‍ക്ക് അപേക്ഷിക്കേണ്ട പ്രായപരിധി വർധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി അറിയിച്ചു.
കടല്‍ഭിത്തി നിര്‍മാണത്തിന് വലിയ കല്ലുകള്‍ ലഭിക്കുക പ്രയാസമായതിനാൽ കടലാക്രമണം ഫലപ്രദമായി തടയുന്നതിനും കടലാക്രമണത്തില്‍ നഷ്ടമായ ഭൂമി വീണ്ടെടുക്കുന്നതിനും ഡോ. വി.വി. വേലുക്കുട്ടി അരയന്‍ വിഭാവനം ചെയ്ത ലാന്‍ഡ് റെക്ലമേഷന്‍ പദ്ധതിയെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധരെക്കൊണ്ട് വിശദമായ പഠനം നടത്തുമെന്ന് ആര്‍. രാമചന്ദ്രനെ മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
