Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി തങ്ങളോടൊപ്പമുള്ളത്​​ ഒ.ഐ.സി.സി ​പ്രവർത്തക; നിയമനടപടി സ്വീകരിക്കുമെന്ന്​ ഷീജ നടരാജ്​

text_fields
bookmark_border
ഹൈദരലി തങ്ങളോടൊപ്പമുള്ളത്​​ ഒ.ഐ.സി.സി ​പ്രവർത്തക; നിയമനടപടി സ്വീകരിക്കുമെന്ന്​ ഷീജ നടരാജ്​
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മുഖ്യആസൂത്രക സ്വപ്​ന സുരേഷ്​​ ഹൈദരലി ശിഹാബ്​ തങ്ങളോടൊപ്പമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​ ഒ.ഐ.സി.സി പ്രവർത്തക ഷീജ നടരാജിൻെറ ചിത്രം. സംഭവത്തിൽ പ്രതികരണവുമായി ഷീജ നടരാജൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്​. 
 

LATEST VIDEO

ഷീജ നടരാജ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച വിശദീകരണം:

പ്രിയരേ...ഞാൻ ഷീജ  നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ.ഐ.സി.സി ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി  നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2016 മാർച്ച് മാസത്തിൽ  ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച  ഫോട്ടോ ആയിരുന്നു അത്.  ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം  നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.

സ്വർണക്കടത്ത്​ കേസിൽ അറസ്​റ്റിലായ സരിത്തിന്​ ഉമ്മൻചാണ്ടിയുമായി ബന്ധമുണ്ടെന്ന തരത്തിൽ തൻെറ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കെ.​എസ്​.യു നേതാവ്​ സച്ചിൻ മാത്യൂവും രംഗത്തെത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - social media fake campaign about hyderali shihab thangal
Next Story