Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക മാധ്യമങ്ങളിൽ...

സാമൂഹിക മാധ്യമങ്ങളിൽ കർശന നിരീക്ഷണം;സൈബർ സെല്ലുകളിൽ സോഷ്യൽ മീഡിയ സെൽ

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങളിൽ കർശന നിരീക്ഷണം;സൈബർ സെല്ലുകളിൽ സോഷ്യൽ മീഡിയ സെൽ
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത്​ മുമ്പെങ്ങുമില്ലാത്ത വിധം സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ ഗവേഷണ വിശകലന വിഭാഗം ശക്​തിപ്പെടുത്താനും സൈബർ സെല്ലുകളിൽ സോഷ്യൽ മീഡിയ സെല്ലുകൾ രൂപവൽകരിക്കാനും ആഭ്യന്തരവകുപ്പ്​ നടപടി തുടങ്ങി.

സൈബർ കുറ്റകൃത്യങ്ങളിലെ വൻ വർധനവും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്​തിഹത്യയും കബളിപ്പിക്കലും വർധിച്ച സാഹചര്യത്തിലുമാണ്​ നീക്കം. പൊലീസ്​ ജില്ലകളിലെ സൈബർ സെല്ലുകളിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ രൂപവൽകരിക്കാനുള്ള നിർദേശം ജില്ലാ പൊലീസ്​ മേധാവികൾക്കും റേഞ്ച്​ ഡി.​ഐ.ജിമാർക്കും നൽകി​.

സാമൂഹിക മാധ്യമങ്ങളുമായി ബന്​ധപ്പെട്ട് സൈബർ സെല്ലുകളിൽ ലഭിക്കുന്ന പരാതികൾ പ്രത്യേകമായി പരിശോധിക്കാനും മതസ്പർധ, രാജ്യദ്രോഹ പോസ്റ്റുകൾ കണ്ടെത്തി ശക്​തമായ നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടാണ്​ നടപടി. സൈബർ കുറ്റകൃത്യം ഫലപ്രദമായി ചെറുക്കാൻ സൈബർ ഗവേഷണ വിശകലന വിഭാഗം ശക്​തിപ്പെടുത്തും​.

സൈബർ തട്ടിപ്പുകൾ തടയുന്നതിന് ‘സൈ-ഹണ്ട്​ ഓപറേഷനുകൾ’ കൂടുതൽ ശക്​തമാക്കാനും തീരുമാനിച്ചിട്ടുണ്ട്​. സാമ്പത്തിക തട്ടിപ്പുകൾക്ക്​ കാരണമാകുന്ന വ്യാജ ഇൻസ്റ്റന്‍റ്​ ലോൺ ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ തുടരും.

വെർച്വൽ അറസ്റ്റുമായി ബന്​ധപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത്​ വൻതോതിൽ വർധിക്കുന്നെന്നാണ്​ പൊലീസിന്‍റെ വിലയിരുത്തൽ. സ്ത്രീകളും വയോധികരുമാണ്​ പ്രധാനമായി തട്ടിപ്പിൽ അകപ്പെടുന്നത്​.

ബാങ്ക്​ ഉദ്യോഗസ്ഥരും ഉയർന്ന ജോലിയുണ്ടായിരുന്നവരും തട്ടിപ്പിന്​ വിധേയമാകുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ വെർച്വൽ അറസ്റ്റ്​ തട്ടിപ്പുമായി ബന്​ധപ്പെട്ട്​ മാധ്യമങ്ങളിലൂടെ ബോധവൽകരണവും ശക്​തമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber CrimeCyber FraudSocial MediaKerala News
News Summary - Social media cell in cyber cells
Next Story