Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമുദായങ്ങളുടെ സാമൂഹിക,...

സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി; സമഗ്ര സർവേയിൽ സർക്കാർ വ്യക്തമായ നിലപാടെടുക്കണം -ഹൈകോടതി

text_fields
bookmark_border
high court
cancel

കൊ​ച്ചി: എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ്ഥി​തി ക​ണ്ടെ​ത്താ​നു​ള്ള സ​മ​ഗ്ര സ​ർ​വേ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

സ​മ​ഗ്ര സ​​ർ​വേ സം​ബ​ന്ധി​ച്ച ജ​സ്‌​റ്റി​സ് എ.​വി. രാ​മ​കൃ​ഷ്‌​ണ​പി​ള്ള ക​മീ​ഷ​ൻ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. മു​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സാ​മ്പി​ൾ സ​ർ​വേ ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വി​ശ​ദീ​ക​ര​ണ​ത്തി​ന്​ സ​ർ​ക്കാ​ർ 10 ദി​വ​സ​ത്തെ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും ഫെ​ബ്രു​വ​രി 22ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ഓ​രോ വാ​ർ​ഡി​ലെ​യും മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​ഞ്ച്​ വീ​ട്​ തെ​ര​ഞ്ഞെ​ടു​ത്ത് സ​ർ​വേ ന​ട​ത്തി മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി ചോ​ദ്യം ചെ​യ്താ​ണ്​ എ​ൻ.​എ​സ്.​എ​സി​ന്‍റെ ഹ​ര​ജി.

എ​ന്നാ​ൽ, മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്​ ജ​സ്റ്റി​സ് എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ ക​മീ​ഷ​നാ​ണ് സാ​മ്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്ക് വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ​ക​ൾ ന​ൽ​കാ​നാ​ണ് സാ​മ്പി​ൾ സ​ർ​വേ​യെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala high court
News Summary - Social and economic status of communities; The government should take a clear stand on the comprehensive survey - High Court
Next Story