കേരളം സമൂഹ വ്യാപനത്തിെൻറ വക്കിൽ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളം സമൂഹ വ്യാപനത്തിെൻറ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ജാഗ്രത പാലിക്കണം. ലോക്ഡൗൺ തുടരുകയാണ്. ഇളവുകൾ ദുരുപയോഗം ചെയ്യാൻ പടില്ല. ഇളവുകളെ സംബന്ധിച്ച് പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.
കടകളിലും ചന്തകളിലും മറ്റും വലിയ ആൾക്കൂട്ടം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. നിയന്ത്രണം കർശനമാക്കും. ക്വാറൈൻറനിലുള്ളവർ സമ്പർക്കങ്ങൾ ഒഴിവാക്കണം. വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ ആളുകളെ കയറ്റരുത്. വിവാഹ ചടങ്ങിൽ പരമാവധി 50 പേർ മാത്രമേ പടുള്ളൂ. കുറുക്കുവഴികളിലൂടെ ആരും സംസ്ഥാനത്തേക്ക് പ്രവേശിക്കരുത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പാസില്ലാതെ വന്നാൽ കനത്ത പിഴ ചുമത്തും. മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ അയക്കുന്നത് സംസ്ഥാനത്തിെൻറ കരുതലിനെ ബാധിക്കും.
സംസ്ഥാനത്ത് ഇന്ന് 67 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് പോസിറ്റീവായവരില്‍ 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു.
ആരോഗ്യ പ്രവർത്തകർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. ഗർഫ് രാജ്യങ്ങളിൽ നിരവധി മലയാളികൾ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇടെപടാൻ പരിമിതിയുണ്ട്. കേന്ദ്ര സർക്കാറാണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
