Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷിവകുപ്പിൽ ഇനി സോഷ്യൽ ഓഡിറ്റിങ്; ആദ്യം കൂരോപ്പട കൃഷിഭവനിൽ

text_fields
bookmark_border
social auditing
cancel
Listen to this Article

കോഴിക്കോട്: കൃഷി വകുപ്പിൽ സോഷ്യൽ ഓഡിറ്റിങ് സംവിധാനം നടപ്പാക്കാൻ നിർദേശം നൽകി ഉത്തരവ്. 2018ൽ മാർഗരേഖ അംഗീകരിച്ചുവെങ്കിലും തുടർ നടപടിയുണ്ടായിരുന്നില്ല. കൃഷി വകുപ്പിൽ 2022-23 വർഷം സോഷ്യൽ ഓഡിറ്റിങ് നടത്താനാണ് സർക്കാർ തീരുമാനം.

മാർഗരേഖ പ്രകാരം ആദ്യ ഘട്ടത്തിൽ കോട്ടയത്തെ പാമ്പാടി ബ്ലോക്കിലെ കൂരോപ്പട കൃഷിഭവനെയാണ് സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റ് 13 ജില്ലകളിൽ ഓരോ കൃഷിഭവൻ തെരഞ്ഞെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കാൻ കൃഷി ഡയറക്ടറെ ചുമലപ്പെടുത്തി. സോഷ്യൽ ഓഡിറ്റ് പ്രക്രിയ കൃഷി ഡയറക്ടർ വിലയിരുത്തിയ ശേഷം കൂടുതൽ നിർദേശങ്ങളോടെ സർക്കാറിന് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Social auditing in Agriculture Department; First at Kuroppada krishibhavan
Next Story