മണിപ്പൂരിൽ നടക്കുന്നത് ആദിവാസികൾക്കെതിരായ ഭരണകൂട വേട്ടയെന്ന് സാമൂഹിക പ്രവർത്തകർ
text_fieldsകോഴിക്കോട് : മണിപ്പൂരിൽ നടക്കുന്നത് ആദിവാസികൾക്കെതിരായ ഭരണകൂട വേട്ടയെന്ന് ആദിവാസി മേഖലയിലെ സാമൂഹിക പ്രവർത്തകർ. മെയ് തി വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള കോടതി വിധിയും അത് നടത്തിയെടുക്കാനുള്ള ബി.ജെ പി സർക്കാരിന്റെ നീക്കവുമാണ് കലാപത്തിന് തിരികൊളുത്തിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാൽ മലമേഖലകളില്‍ ഭൂമി സ്വന്തമാക്കുയാണ് മെയ്തി വിഭാഗത്തിന്റെ ലക്ഷ്യം.
മണിപ്പൂരിലെ ആദിവാസികള്‍ മലനിരകളിലാണ് താമസിക്കുന്നത്. ആദിവാസികൾക്ക് വനം സ്വകാര്യ സ്വത്തല്ല. അത് സമൂഹത്തി ന്റെ പൊതു സ്വത്താണ്. ആദിവാസി മേഖലയിൽ സ്വയം ഭരണ സംവിധാനം നിലവിലുണ്ട്. അവിടെ നിലവിൽ ഭരണം നടത്തുന്നത് ഹിൽ ഏരിയ കമ്മിറ്റികളാണ്. ഏപ്രിൽ 20- ന് മണിപ്പൂരി ഹിൽ ഏരിയ കമ്മിറ്റി മെയ് തി വിഭാഗത്തെ പട്ടിവർഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തിൽ, മണിപ്പൂരിലെ ഹിൽ ഏരിയകളുടെ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ എച്ച്.എ.സിയെ കേസിൽ കക്ഷിയാക്കുകയോ കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ല. എച്ച്. എ.സിയാകട്ടെ ശുപാർശയോ സമ്മതമോ നൽകിയിട്ടില്ല.

മണിപ്പൂരിലെ മെയ് തി സമൂഹം ഇന്ത്യൻ ഭരണഘടനക്ക് കീഴിൽ സംരക്ഷിക്കപ്പെടുന്ന വിഭാഗമാണ്. അവരിൽ ജനറൽ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്‌സി) എന്നിങ്ങനെ തരംതിരിവുള്ള ഹിന്ദു സമൂഹമാണ്. അതിനാൽ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീലിന് പോകാൻ മണിപ്പൂർ സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടാൻ എച്ച്.എ.സി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഹിൽ ഏരിയ കമ്മിറ്റിയും (എച്ച്.എ.സി) സംസ്ഥാന സർക്കാരും തമ്മിൽ തർക്കവും അധികാര വടംവലിയും നടക്കുന്നുണ്ട്. മെയ് തി വിഭാഗത്തിന് ജനസംഖ്യ കൂടുതലും ഭൂപ്രദേശം കുറവുമാണ്. ഹിൽ ഏരിയയിലാകട്ടെ ഭൂമി കൂടുതലുണ്ട്. ആദിവാസികളുടെ ജനസംഖ്യ കുറവാണ്. ഹിൽ ഏരിയക്ക് മേൽ ഭരണകൂട അധീശത്വം സ്ഥാപിച്ചെടുക്കാനാണ് പുതിയ നീക്കം. എം.എൽ.എമാർ കൂടുതൽ മെയ് തി വിഭാഗത്തിനാണ്. സർക്കാർ സംവിധാനം അവർക്ക് അനുകൂലമാണ്. മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി ലഭിച്ചാൽ വനമേഖലയിലേക്ക് കടന്നുകയറും.
അതിനാലാണ് കോടതി വിധിക്കെതിരെ മണിപ്പൂരിലെ ഗോത്രവർഗക്കാർ വലിയ പ്രതിഷേധം നടത്തിയത്. ഓൾ മണിപ്പൂർ ഗോത്ര വിദ്യാർഥി സംഘടന നടത്തിയ റാലിയിൽ സംഘർഷമുണ്ടായി. മലനിരകളിൽനിന്ന് ഇറങ്ങിവന്ന് ഗോത്രവിഭാഗക്കാരും സമരംരംഗത്തെത്തി. മെയ് തി വിഭാഗം താഴ് വരകളിലാണ് താമസിക്കുന്നത്.മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകി കൂടെ നിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. വനഭൂമിയുടെ സാമൂഹിക അവകാശം നിലനിർത്തുന്ന ഗോത്ര വിഭാഗത്തിനെതിരെയാണ് നീക്കം നടക്കുന്നത്. അതിന് മതത്തെ കൂട്ടുപിടിക്കുകയാണ് ബി.ജെപി. ഗോത്രവിഭാഗങ്ങൾ ക്രൈസ്തവ മതവിശ്വാസികളാണ്.
മണിപ്പൂരിലെ വലിയൊരു വനപ്രദേശം ഗോത്രവിഭാഗങ്ങളുടെ കൈവശമാണ്. മെയ് തി വിഭാഗം ഒരു കാലഘട്ടത്തിൽ വൈഷണവ മതം സ്വീകരിച്ചവരാണ്. നല്ലൊരു ശതമാനം ഹിന്ദുവൽക്കരിക്കപ്പെട്ട സമൂഹമാണ്. ബി.ജെ.പി ഹിന്ദു- ക്രൈസ്തവ സംഘർഷത്തിലേക്കാണ് മണിപ്പൂരിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

