Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഈ മന്ത്രി കേളുവേട്ടന്...

'ഈ മന്ത്രി കേളുവേട്ടന് പ്രാന്താണോ?, ചാറൊഴിച്ച് ചോറ് ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് നൽകാനാവാത്ത അമ്മമാരുണ്ടിവിടെ..!, തീരുമാനിച്ച പരിപാടി രണ്ടായി മടക്കി വെച്ചോ'

text_fields
bookmark_border
ഈ മന്ത്രി കേളുവേട്ടന് പ്രാന്താണോ?, ചാറൊഴിച്ച് ചോറ് ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് നൽകാനാവാത്ത അമ്മമാരുണ്ടിവിടെ..!, തീരുമാനിച്ച പരിപാടി രണ്ടായി മടക്കി വെച്ചോ
cancel
camera_alt

വയനാട്ടിലെ സമൂഹിക പ്രവർത്തകർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ

കൽപറ്റ: അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം സംസ്ഥാന സർക്കാർ ജനകീയോത്സവമാക്കാനൊരുങ്ങുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

അതിദാരിദ്ര്യർ ഇല്ലാത്ത വയനാട് ജില്ല പ്രഖ്യാപനം പ്രഹസനമാണെന്നാണ് വയനാട്ടിലെ സമൂഹിക പ്രവർത്തരായ അമ്മിണി കെ.വയനാട്, മണിക്കുട്ടൻ പണിയൻ, ലീല സന്തോഷ്, മംഗളു ശ്രീധർ എന്നിവർ ചൂണ്ടിക്കാണിക്കുന്നത്. ആദിവാസി വനിതാ പ്രസ്ഥാനം അധ്യക്ഷയായ അമ്മിണി.കെ വയനാട് വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് വിഷയത്തിലുള്ള ആശങ്ക ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങിലൂടെ തുറന്ന കത്തെഴുതിരുന്നു.

വയനാടിനെ ദാരിദ്ര്യ വിമുക്ത ജില്ലയായി പ്രഖ്യാപ്പിക്കുന്നതിന് മുൻപ് ചുറ്റും തിരിഞ്ഞുനോക്കണമെന്ന് ലീല സന്തോഷും ചൂണ്ടിക്കാണിച്ചു. മലവെള്ളപ്പാച്ചിലിൽ പെട്ട വീടുകളുടെ ചിത്രം സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലായിരുന്നു വിമർശനം.

വയനാട് ജില്ലയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ഏതൊരാൾക്കും അറിയാം ആദിവാസി ഊരിലെ അവസ്ഥയെന്നും എന്നിട്ടും ആ സമുദായത്തിൽപ്പെട്ട മന്ത്രിക്ക് ഇത് മനസ്സിലാവുന്നില്ലെന്നും മണിക്കുട്ടൻ പണിയനും കുറ്റപ്പെടുത്തി.

"ഒരു നേരം പോലും കുഞ്ഞുങ്ങൾക്ക് ചാറൊഴിച്ച കറി ചോറിൽ കുഴച്ചു കൊടുക്കാനില്ലാത്ത അമ്മമാരുള്ള എത്രയോ കുടുംബങ്ങൾ ഉണ്ട്... ഒരു സെന്റ് ഭൂമി പോലുമില്ലാത്ത 90ശതമാനം കുടുംബങ്ങൾ... വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പതിനായിരക്കണക്കിന് വിദ്യാർഥികൾ... വീടുകളില്ലാതെ ടാർപായിൽ അഭയം പ്രാപിച്ച എത്രയോ മനുഷ്യ ജീവിതങ്ങൾ... മാരക രോഗത്തിന് അടിമപ്പെട്ട് ഒരു കട്ടിലു പോലുമില്ലാതെ ചോർച്ച കാരണം നനഞ്ഞ നിലത്ത് കിടന്ന് നരകിച്ച് ജീവിക്കുന്ന മനുഷ്യർ...

വൈദ്യുതി ഇല്ലാത്ത വീടുകൾ... ഇതൊക്കെ പ്രഖ്യാപിച്ചു വച്ചിട്ട് എന്താണ് കാര്യം? ആരെ ബോധിപ്പിക്കാൻ? എന്തിനുവേണ്ടി? ഇങ്ങനെയൊക്കെ പ്രഖ്യാപിച്ചുവെന്നതിന്റെ അപകടം താങ്കൾക്ക് മനസ്സിലാകുമോ'- എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മണിക്കുട്ടൻ വകുപ്പ് മന്ത്രിയോട് ചോദിക്കുന്നത്. മറ്റൊരു പോസ്റ്റിൽ , തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബേഗൂർ കാട്ടുനായ്ക്ക സമുദായത്തിന്റെ ഊരിലെ ഒരു വീട് ദയനീയാവസ്ഥയും ചൂണ്ടിക്കാണിക്കുന്നു.

"കുട്ടികളടക്കം നാലോളം അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർക്ക് മനുഷ്യരെന്ന നിലയിൽ യാതൊരു അടിസ്ഥാന സൗകര്യവും ഈ കാലമത്രയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കമൽഹാസനെയും മമ്മൂട്ടിയെയും മോഹൻലാലിനെയും കേരളം അതി ദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന നവം ഒന്നിലെ പരിപാടിക്ക് കൊണ്ട് വരാൻ കോടികളാണ് മുടക്കുന്നത്. മറ്റ് ചെലവുകൾ വേറെ. അത്രയും തുക ഉണ്ടെങ്കിൽ ഇതുപോലുള്ള ആയിരം ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കാം.

ഈ നേർക്കാഴ്ചയിലെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാൽ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ പഞ്ചായത്തിലുള്ള ഊരിലെ വീടിന്റെ അവസ്ഥ ഇതാണ്... കൂടുതലൊന്നും പറയാനില്ല തീരുമാനിച്ച പരിപാടി രണ്ടായി മടക്കി .... വെച്ചോ'- എന്ന് മണിക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.



കഴിഞ്ഞ ദിവസം, ആ​ശ പ്ര​വ​ർ​ത്ത​ക​ർ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​ർ​ക്ക്‌ ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ തു​റ​ന്ന ക​ത്തെഴുതിയിരുന്നു. ന​വം​ബ​ർ ഒ​ന്നി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​തി​ദാ​രി​ദ്ര്യ മു​ക്ത സം​സ്ഥാ​നം പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന്‌ ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​ർ​ക്ക്‌ ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ തു​റ​ന്ന ക​ത്തിലൂടെ ആവശ്യപ്പെട്ടു. അ​തി​ദാ​രി​ദ്ര്യ മു​ക്ത പ്ര​ഖ്യാ​പ​നം വ​ലി​യ നു​ണ​യാ​ണെ​ന്നും ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക വ​ഴി ആ ​വ​ലി​യ നു​ണ​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റും എ​ന്ന​തി​നാ​ൽ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ആ​ശ ഹെ​ൽ​ത്ത്‌ വ​ർ​ക്കേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ ക​ത്തെ​ഴു​തി​യ​ത്‌.

‘ഈ ​മ​ണ്ണി​ൽ മ​നു​ഷ്യോ​ചി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ എ​ട്ട​ര മാ​സ​മാ​യി രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ആ​ശ പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ഞ​ങ്ങ​ൾ. മൂ​ന്നു​നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ല്ലാ​ത്ത, മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത, മാ​ര​ക രോ​ഗം വ​ന്നാ​ൽ അ​തി​ജീ​വി​ക്കാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത, ക​ട​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​യ അ​തി​ദ​രി​ദ്ര​രാ​ണ് ഞ​ങ്ങ​ൾ.

233 രൂ​പ ദി​വ​സ​വേ​ത​നം വാ​ങ്ങു​ന്ന ഞ​ങ്ങ​ൾ 26,125 ആ​ശ​മാ​ർ കൂ​ടി​യു​ള്ള ഈ ​കേ​ര​ളം അ​തി​ദാ​രി​ദ്ര്യ മു​ക്ത​മ​ല്ല. ഞ​ങ്ങ​ളു​ടെ തു​ച്ഛ​വേ​ത​നം വ​ർ​ധി​പ്പി​ക്കാ​തെ അ​തി​ദാ​രി​ദ്ര്യ മു​ക്ത പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത് വ​ലി​യ നു​ണ​യാ​ണ്. സ​ർ​ക്കാ​റി​ന്‍റെ കാ​പ​ട്യ​വും’. സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ വ​ന്ന് ഞ​ങ്ങ​ളെ കാ​ണ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്‌. ക​ത്ത്‌ ന​ട​ന്മാ​ർ​ക്ക് ഇ-​മെ​യി​ൽ അ​യ​ച്ച​താ​യും സ​മ​ര സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social activistsOR KeluWayanadExtreme Poverty Eradication Project
News Summary - Social activists oppose the government's Extreme Poverty Eradication Project
Next Story