ആവേശം അലതല്ലി 'സോക്കർ കാർണിവൽ', ലുലു മാളിൽ ജനസാഗരം
text_fieldsസോക്കർ കാർണിവലിൽ നിന്ന്
കോഴിക്കോട്: ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലെത്തിയതോടെ കോഴിക്കോട്ടെ ഫുട്ബാൾ ആരാധകരുടെ ആവേശവും വാനോളമുയർന്നു. ലോകകപ്പ് ഫീവറിനൊപ്പം കോഴിക്കോട് ലുലു മാളിൽ പുരോഗമിക്കുന്ന 'മാധ്യമം സോക്കർ കാർണിവലും' ഏറ്റെടുത്ത് കോഴിക്കോട്ടെ ഫുട്ബാൾ പ്രേമികൾ. ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ചൂടുപിടിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാർണിവൽ വേദിയിലേക്ക് ഫുട്ബാൾ പ്രേമികൾ ഒഴുകിയെത്തി.
ദിവസവും വൈകീട്ട് അഞ്ച് മണിയോടെ ആരംഭിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ മണിക്കൂറുകൾക്ക് മുമ്പേ തന്നെ കുട്ടികളും യുവാക്കളും കുടുംബങ്ങളുമടക്കം മാളിൽ ഇടംപിടിക്കുകയാണ്. ഫുട്ബോൾ പ്രേമികൾക്ക് നേരിട്ട് പങ്കെടുക്കാവുന്ന മിനി പെനാൽറ്റി ഷൂട്ടൗട്ട്, സ്പോട്ട് ജഗ്ലിങ്, ഫുട്ബോൾ ക്വിസ്, പ്ലെയർ ഐഡന്റിഫിക്കേഷൻ തുടങ്ങിയ മത്സരങ്ങളിൽ വൻ പങ്കാളിത്തമാണ് ലഭിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കും വിജയികൾക്കും തത്സമയം നൽകുന്ന സമ്മാനങ്ങൾ തന്നെയാണ് മുഖ്യആകർഷണം.
ലോകകപ്പ് ആവേശം സെമി ഫൈനലിലേക്കും ഫൈനലിലേക്കും അടുക്കുന്ന വരും ദിവസങ്ങളിൽ കാർണിവൽ വേദിയിൽ കൂടുതൽ ഗംഭീരമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പ്രശസ്ത ഫ്രീസ്റ്റൈൽ ഫുട്ബോൾ താരങ്ങളുടെ പ്രകടനങ്ങളും ഫുട്ബാൾ സെലിബ്രിറ്റികളുടെ സാന്നിധ്യവും വരും ദിവസങ്ങളിൽ കാർണിവലിന് മാറ്റുകൂട്ടും. ഒപ്പം കായിക രംഗത്തെ മികച്ച പ്രാദേശിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കും. മാധ്യമവും മീഫ്രണ്ടും (mefriend) സംയുക്തമായി ഒരുക്കുന്ന ഈ കാൽപന്ത് മഹോത്സവം, വോക്‌സ് വാഗൺ, ലുലു മാൾ, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫൈനൽ ദിനം വരെ നീണ്ടുനിൽക്കുന്ന കാർണിവലിൽ വരും ദിവസങ്ങളിലും കൂടുതൽ ആവേശകരമായ മത്സരങ്ങളും പ്രകടനങ്ങളും അരങ്ങേറും.
മാധ്യമവും മീഫ്രണ്ടും (mefriend) സംയുക്തമായി ഒരുക്കുന്ന ഈ കാൽപന്ത് മഹോത്സവം, ലുലു മാൾ, മെഡിമിക്സ്, വോക്‌സ് വാഗൺ, മേളം, ഈഗ്ൾസ് എഫ്.സി കേരള, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

