Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'സോബി ജോർജ് പേരിൽ കലാഭവൻ ഉപയോഗിക്കരുത്'
text_fieldsbookmark_border
കൊച്ചി: വിവിധ ക്രിമിനൽ കേസുകളിലുൾപ്പെട്ട സോബി ജോർജ് പേരിനൊപ്പം കലാഭവൻ എന്ന് ഉപയോഗിക്കുന്നതിനെതിരെ സ്ഥാപനം രംഗത്ത്. കലാഭവനിൽ 15 വർഷംമുമ്പ് പ്രവർത്തിച്ചിരുന്ന സോബി ജോർജിന്റെ പേരിൽ കലാഭവൻ എന്നു ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് ഇവർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 54 വർഷമായി കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളെയും വളർത്തിയെടുത്ത കൊച്ചിൻ കലാഭവനൊപ്പം സോബിൻ ജോർജിന്റെ പേര് ചേർക്കരുതെന്ന് പ്രസിഡൻറ് ഫാ.ചെറിയാൻ കുനിയന്തോടത്ത്, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
Next Story

