Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതൃത്വത്തിന്...

ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസു​രേന്ദ്രൻ; ഗ്രൂപ്പ് പോര് രുക്ഷം

text_fields
bookmark_border
Sobhasurendran
cancel

കോ​ഴി​ക്കോ​ട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസു​രേന്ദ്രൻ സജീവമാകുന്നു. ഇതോടെ, കഴിഞ്ഞ കുറച്ച് കാലമായി നിലച്ചിരുന്ന ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ സീറ്റുറപ്പിക്കാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് ​ശോഭാസുരേന്ദ്ര​െൻറ പുതിയ നീക്കം. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇതിനിടെയാണ് നേരത്തെ ഒതുക്കി നിർത്തിയ ശോഭാസുരേന്ദ്രൻ സ്വയം സജീവമാകുന്നത്. വിവിധ പരിപാടികളിൽ സജീവമാകാനാണ് ശോഭയുടെ തീരുമാനം. ​സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ നിൽക്കുന്നവരുടെ പിന്തുണയാണ് ശോഭ ഉറപ്പാക്കുന്നത്. പി.​കെ.​കൃ​ഷ്ണ​ദാ​സുൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ഇവർക്കുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കൃ​ഷ്ണ​ദാ​സു​മാ​യി ഇ​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തിയിരുന്നു.

കോഴിക്കോട് ബി​.ജെ.പി​യു​ടെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​ത്തി​ന് എത്തിയവേളയിലാണ് കൃഷ്ണദാസുമായി ചർച്ച നടത്തിയത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിടാൻ ശോഭ മടിച്ചില്ല. ബി​.ജെ.പി എ​ന്‍റെ കൂ​ടി പാ​ർ​ട്ടി​യാ​ണ്. വ​ഴി​യി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് ത​ട്ടി​നീ​ക്കി മു​ന്നോ​ട്ടു​പോ​കും. ട്രൗ​സ​ർ ഇ​ട്ട് മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ശോ​ഭ കുറ്റപ്പെടുത്തി.

ഈ വിഷയം ബി​.ജെ.പി​യു​ടെ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്‌​മ​യി​ൽ ചേരിതിരിഞ്ഞുള്ള പോരിന് വഴിവെച്ചിരിക്കുകയാണ്. കെ. ​സു​രേ​ന്ദ്ര​നെ​യും കേ​ന്ദ്ര​ ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​യും അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ് ശോഭക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്. എന്നാലി​േപ്പാൾ, ശോഭസുരേന്ദ്രൻ സജീവമായതിനു പിന്നിൽ ​സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളുമുണ്ടെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobhasurendranbjp
News Summary - Sobhasurendran raised a challenge to the BJP leadership
Next Story