Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതൃയോഗത്തിൽ...

ബി.ജെ.പി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പ​ങ്കെടുക്കില്ല

text_fields
bookmark_border
shobha surendran-political news
cancel

കൊച്ചി: മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും കേരള ബി.ജെ.പിയിലെ ഗ്രൂപ്പ്​ പോരിന്​ പരിഹാരമായില്ല. ഇതിൻെറ തുടർച്ചയായി ഇന്ന്​ കൊച്ചിയിൽ ചേരുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രനോടും പാർട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്ന സാഹചര്യത്തിലാണ്​ അവർ വിട്ടുനിൽക്കുന്നത്​.

അതേസമയം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്ന്​ ബി.ജെ.പി നേതാവ്​ സി.പി രാധകൃഷ്​ണൻ പറഞ്ഞു. ഇന്നത്തെ യോഗത്തിൽ പ​ങ്കെടുക്കാൻ ശോഭ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രശ്​നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻെറ ചുമതലയുള്ള ബി.ജെ.പി നേതാവാണ്​ സി.പി രാധകൃഷ്​ണൻ.

ഗ്രൂ​പ് പോ​രു​ക​ളി​ലൂ​ടെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ബി.​ജെ.​പി ദേ​ശീ​യ നേ​ത​ൃ​ത്വ​വും ആ​ർ.​എ​സ്.​എ​സും ന​ൽ​കു​ന്ന​ത്. അ​തി​ന​നു​സ​രി​ച്ചു​ള്ള മു​ന്ന​റി​യി​പ്പാ​കും യോ​ഗ​ത്തി​ലും നേ​തൃ​ത്വം ന​ൽ​കു​ക. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ് ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ചേ​രു​ന്ന​ത്. അ​തി​നൊ​പ്പം പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ക കൂ​ടി ല​ക്ഷ്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha Surendranbjp
News Summary - Sobha Surendran will not participate in the BJP leadership meeting
Next Story