Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്നേഹപൂർവം പദ്ധതി:...

സ്നേഹപൂർവം പദ്ധതി: ഓൺലൈൻ ആയിഏപ്രിൽ 29, 30 തീയതികളിൽ അപേക്ഷിക്കാം

text_fields
bookmark_border
സ്നേഹപൂർവം പദ്ധതി: ഓൺലൈൻ ആയിഏപ്രിൽ 29, 30 തീയതികളിൽ അപേക്ഷിക്കാം
cancel

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുന്നതിനായി 2024 ഏപ്രിൽ 10 വരെ വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകിയിരുന്നു.

എന്നാൽ ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഈ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഏപ്രിൽ 29, 30 എന്നീ രണ്ട് ദിവസത്തേക്ക് കൂടി വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ൽ ലഭ്യമാണ്. ഏപ്രിൽ 30 നു ശേഷം തീയതി നീട്ടി നൽകുകയില്ലെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snehapuvam Scheme
News Summary - Snehapuvam Scheme: Apply online on April 29 and 30
Next Story