വിജയത്തിൻ മധു നുണയാനാവാതെ...
text_fieldsതൃശൂർ: മധുര പ്രതികാരത്തിൻ മധു നുകരാനാവാത്ത അവസ്ഥയിലാണ് സ്നേഹ. പാലക്കാട് ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ഒരു മാർക്കിെൻറ വ്യത്യാസത്തിൽ വഴിയടഞ്ഞതോടെ സ്നേഹ അപ്പീലിലൂടെ അച്ഛൻ മണികണ്ഠനും അമ്മ രത്നകുമാരിക്കുമൊപ്പം കേരള സ്കൂൾ കലോത്സവത്തിന് വണ്ടി കയറി. ജില്ലയിൽ തന്നെ മറികടന്നയാളെ പിന്നിലാക്കി മത്സരത്തിൽ എ ഗ്രേഡും നേടി.
പക്ഷേ, വിജയം സ്നേഹക്ക് സന്തോഷം നൽകുന്നില്ല. കാരണം തോൽപിച്ച എതിരാളി എം.എസ്. ഗോപിക, സ്നേഹയുടെ ആത്മസുഹൃത്തും ഒരേ ഗുരുവിെൻറ കീഴിൽ പരിശീലിക്കുന്നവരുമാണ്. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയാണ് സ്നേഹ. ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് എം.എസ്. ഗോപിക. പാലക്കാട് പുത്തൂർ പ്രമോദ് ദാസാണ് ഇരുവർക്കും ഗുരു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
