Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എൻ.​ഡി.പിയോട്​...

എസ്​.എൻ.​ഡി.പിയോട്​ കൂറുപുലർത്തുന്ന സ്​ഥാനാർഥിക്ക്​ പിന്തുണ -വെള്ളാപ്പള്ളി

text_fields
bookmark_border
എസ്​.എൻ.​ഡി.പിയോട്​ കൂറുപുലർത്തുന്ന സ്​ഥാനാർഥിക്ക്​ പിന്തുണ -വെള്ളാപ്പള്ളി
cancel

ചേര്‍ത്തല: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്​.എൻ.ഡി.പി യോഗത്തോട് കൂറുപുലര്‍ത്തുകയും സഹകരിക്കുകയും ചെയ്യുന്ന സ്ഥാനാർഥിക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ ചെങ്ങന്നൂരിലെ യൂനിയനുകള്‍ക്ക് നിർദേശം നല്‍കുമെന്ന്​ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്തുണ ഏത്​ സ്ഥാനാർഥിക്ക് നല്‍കണമെന്ന കാര്യത്തില്‍ യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ തീരുമാനം വാർത്തലേഖകരോട്​ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തി​​​െൻറ നയത്തോട് യോജിക്കുന്നവര്‍ക്ക് വോട്ട്​ നല്‍കും. എസ്.എൻ.ഡി.പി ഒരു മുന്നണിക്കും ഒപ്പം നില്‍ക്കുന്നില്ല.​ കൂറുപുലർത്തുന്ന സ്​ഥാനാർഥിയെന്ന്​ പറയുന്നതി​​​െൻറ അർഥം അവിടത്തെ സമുദായ അംഗങ്ങൾക്ക്​ മനസ്സിലാകും. സമുദായത്തി​​​െൻറ ഉന്നമനമാണ് യോഗത്തി​​​െൻറ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എക്ക്​ ഒപ്പംനിന്നത്​ അവര്‍ സാമൂഹികനീതി നടപ്പാക്കുമെന്ന്​ പറഞ്ഞതു കൊണ്ടാണ്​.

എൻ.ഡി.എയുടെ പ്രവര്‍ത്തനം ജാതീയപരമാണെന്ന്​ പറയുന്നത്​ തെറ്റാണ്. പ്രചാരണത്തില്‍ അവിടെ മൂന്ന്​ മുന്നണികളും തുല്യനിലയിലാണ്. എസ്.എൻ.ഡി.പിക്ക്​ ചെങ്ങന്നൂരില്‍ 45,000 വോട്ടുണ്ട്. ആര്​ ജയിച്ചാലും അവകാശവാദമുന്നയിക്കില്ല. താൻ എട്ടുകാലി മമ്മൂഞ്ഞാകില്ല. പിണറായി കരുണാകരനെപ്പോലെ ശക്തനായ ഭരണാധികാരിയും അണികൾക്ക്​ ഭയമുള്ളയാളുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChengannur electionVellappalli Nadeshan
News Summary - SNDP Keep Equal Distance In Chengannur - Kerala News
Next Story