Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ഡി.ജെ.എസിനെ...

ബി.ഡി.ജെ.എസിനെ വെട്ടിലാക്കി ചെങ്ങന്നൂരില്‍  എസ്.എൻ.ഡി.പി-സി.പി.എം രഹസ്യ കൂടിക്കാഴ്ച 

text_fields
bookmark_border
ബി.ഡി.ജെ.എസിനെ വെട്ടിലാക്കി ചെങ്ങന്നൂരില്‍  എസ്.എൻ.ഡി.പി-സി.പി.എം രഹസ്യ കൂടിക്കാഴ്ച 
cancel

ചെ​ങ്ങ​ന്നൂ​ര്‍: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ ചെ​ങ്ങ​ന്നൂ​രി​ൽ എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സി​നെ വെ​ട്ടി​ലാ​ക്കി എ​സ്.​എ​ൻ.​ഡി.​പി-​സി.​പി.​എം കൂ​ടി​ക്കാ​ഴ്ച. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് ക​ല്ലി​ശ്ശേ​രി പി.​ഡ​ബ്ല്യു.​ഡി ​െറ​സ്​​റ്റ്​ ഹൗ​സി​ൽ എ​സ്.​എ​ൻ.​ഡി.​പി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ചി​ല യൂ​നി​യ​ന്‍ നേ​താ​ക്ക​ളു​മാ​യി ജി​ല്ല സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സി.​പി.​എം സ്ഥാ​നാ​ര്‍ഥി​​യാ​ണ്​ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ബി.​ഡി.​ജെ.​എ​സ് വൈ​സ് പ്ര​സി​ഡ​ൻ​റാ​യ യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​യും ഇ​തി​ൽ പ​ങ്കെ​ടു​ത്ത​താ​യി പ​റ​യു​ന്നു.

 ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞ​പ്പോ​ൾ മ​ക​നും ബി.​ഡി.​ജെ.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി അ​വ​കാ​ശ​പ്പെ​ട്ട​ത്​ ബി.​ജെ.​പി വി​ജ​യി​ക്കു​മെ​ന്നാ​ണ്​. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര​നാ​യ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ രാ​ജി​െ​വ​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ ബി.​ഡി.​ജെ.​എ​സി​​​െൻറ നി​ല കൂ​ടു​ത​ല്‍ പ​രു​ങ്ങ​ലി​ലാ​യ​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് യൂ​നി​യ​ന്‍ നേ​തൃ​ത്വ​ത്തി​​​െൻറ ഈ ​ര​ഹ​സ്യ​നീ​ക്കം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്​ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് രാ​ജ്യ​സ​ഭ സീ​റ്റ് ന​ല്‍കാ​നി​രി​ക്കെ എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ന്‍ നേ​തൃ​ത്വം സി.​പി.​എ​മ്മി​നൊ​പ്പം നി​ല​യു​റ​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട മ​റ്റൊ​രാ​െ​ള​യും എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ന്‍ നേ​തൃ​ത്വ​ത്തി​ലെ ചി​ല​ര്‍ പി​ന്തു​ണ​യു​മാ​യി സ​മീ​പി​ച്ചി​രു​ന്ന​താ​യും അ​റി​യു​ന്നു. എ​സ്.​എ​ൻ.​ഡി.​പി പ്ര​വ​ര്‍ത്ത​ക​രി​ല്‍  ഭൂ​രി​ഭാ​ഗ​വും കോ​ണ്‍ഗ്ര​സി​ലും സി.​പി.​എ​മ്മി​ലു​മു​ള്ള​വ​രാ​ണ്​ എ​ന്നി​രി​ക്കെ ചെ​ങ്ങ​ന്നൂ​രി​ല്‍ ബി.​ഡി.​ജെ.​എ​സി​​​െൻറ ശ​ക്തി തെ​ളി​യി​ക്കേ​ണ്ട​ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. ഇ​ങ്ങ​നെ വ​ന്നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ വോ​ട്ട്​ നേ​ടാ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​നു​ണ്ട്. ഈ ​ആ​ശ​ങ്ക തു​ഷാ​റി​​​െൻറ രാ​ജ്യ​സ​ഭ പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ്സ​മാ​കു​മോ എ​ന്നും ബി.​ഡി.​ജെ.​എ​സി​നു​ള്ളി​ല്‍ സം​ശ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSNDP-CPIMChengannur election
News Summary - SNDP-CPIM Meeting at Chengannur-Kerala News
Next Story