ലാവ്‍ലിന്‍: സി.ബി.ഐയുടെ ഹരജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: എസ്.എൻ.സി ലാവ്‍ലിന്‍ അഴിമതി കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.വിശദമായ വാദം കേൾക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയെന്നാണ് റിവിഷൻ ഹർജിയിലെ വാദം.
പിണറായി വിജയന്‍റെയും സി.ബി.ഐയുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. സി.ബി.ഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിയത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എൻ.സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് സി.ബി.ഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.