Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം ശരിയല്ല

text_fields
bookmark_border
പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം ശരിയല്ല
cancel

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന കുത്തിവെപ്പായ ആൻറി വെനം ‘108 ആംബുലൻസു’കളിൽ ലഭ്യമാണ് എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഡിനേറ്റർ അറിയിച്ചു.

‘പാമ്പുകടിയേറ്റാൽ നൽകുന്ന കുത്തിവെപ്പ് (ഇഞ്ചക്ഷൻ) ഇപ്പോൾ 108 ആംബുലൻസുകളിലും ലഭ്യമാണ്. ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ഉടൻ 108-ലേക്ക് വിളിക്കാം. ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇൻജക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ്’ -എന്ന രീതിയിലാണ് മെസേജ് പ്രചരിക്കുന്നത്.

എന്നാൽ, 108 ആംബുലൻസിൽ ആൻറി വെനം ലഭ്യമല്ലെന്നും ഇൻജക്ഷൻ ലഭ്യമായ ആശുപത്രികളിൽ എത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Snakebite injection not available in 108 ambulance
Next Story