പാമ്പുകടി മരണങ്ങൾ കുറയുന്നു
text_fieldsസംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂജ്യത്തിലെത്തിക്കുക എന്നതാണ് സർക്കാർ നയം. ഇതിനായി പാമ്പുകടിയേറ്റവർക്കുള്ള ചികിത്സ വേഗത്തിലാക്കുന്നതിനും ആന്റിെവനം പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിനുമൊക്കെയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം, ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. ഇവയെല്ലാം വിജയത്തിലേക്കടുക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയുകയാണ്. അഞ്ചുവർഷം മുമ്പ് ശരാശരി 90 പേർ മരണപ്പെട്ടിരുന്നിടത്ത് ഇപ്പോൾ 33ലെത്തിയിരിക്കുന്നു മരണ നിരക്ക്. പ്രതിവർഷം ശരാശരി 3000 പേർക്ക് കടിയേൽക്കുമ്പോഴാണിത്. പാമ്പുകടിയേൽക്കുന്നവരിൽ മൂന്നിൽ രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണെന്നും വനം വകുപ്പ് പറയുന്നു. 2011നുശേഷം കേരളത്തിൽ 1150 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

