ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പ്; രോഷ്നി എത്തി സാഹസികമായി പിടികൂടി
text_fieldsതിരുവനന്തപുരം: ആര്യനാട് തേവിയാര് കുന്ന് ഭാഗത്ത് റബ്ബർ തോട്ടത്തിൽ ശനിയാഴ്ച രാവിലെയോടെയാണ് കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. കരിയിലകൾക്കിടയിൽ ചുരുണ്ടു കൂടിയ നിലയിലായിരുന്നു. ഭീതിയിലായ നാട്ടുകാർ ഉടൻ തന്നെ നെടുമങ്ങാട്, പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ സ്നേക്ക് ക്യാച്ചറും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നിയും സംഘവും എത്തി. ഏറെ പണിപ്പെട്ടും സാഹസികവുമായാണ് രോഷ്നി പെരുമ്പാമ്പിനെ പിടികൂടിയത്. 14 അടിയോളം നീളം വരുന്ന പെരുമ്പാമ്പിന് ഏതാണ്ട് 25 കിലോയിലധികം ഭാരവും വരും. രോഷ്നി പിടി കൂട്ടുന്ന 193 മത്തെ പെരുമ്പാമ്പാണിത്. നാടും നഗരവും പാമ്പുകടിയും പാമ്പ് ശല്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ശനിയാഴ്ച എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

