ബൈക്കിന്റെ സ്വിച്ച് കവറിനുള്ളിൽ പാമ്പ്: സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാ സേന
text_fieldsതിരുവനന്തപുരം: ബൈക്കിനുള്ളിൽ കയറിയ പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷ സേന. തിരുവനന്തപുരം നഗരമധ്യത്തിൽ ബൈക്ക് യാത്രക്കാരനെ ഭീതിയിലാഴ്ത്തി വാഹനത്തിനുള്ളിൽനിന്നും പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 1.30ന് കരമന നന്ദിലത്തിന് എതിർവശത്താണ് സംഭവം നടന്നത്. യാത്രക്കാരനായ പ്രതീഷിന്റെ ജാവ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.
പ്രതീഷ് ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡലിന് സമീപം പാമ്പിന്റെ തല കാണുകയായിരുന്നു. സ്വിച്ചുകളുടെ കവറിനുള്ളിൽനിന്നും പുറത്തേക്ക് വരാൻ ശ്രമിക്കുന്ന പാമ്പിനെ കണ്ടപ്പോൾ ഭയന്ന പ്രതീഷ് വാഹനം റോഡ് അരിക്കിലേക്ക് വാഹനം ഒതുക്കി നിർത്തുകയായിരുന്നു. പാമ്പ് പുറത്ത് വരുമെന്ന് പ്രതീക്ഷയിൽ നിന്നെങ്കിലും സ്വിച്ച് കവറിൽ ഒളിച്ചു. എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ ആദ്യം ബൈക്കിനുള്ളിൽ തിരച്ചിൽ നടത്തി. തുടർന്ന് സ്വിച്ചു കവറുകൾ അഴിച്ച് പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. വിഷമില്ലാത്ത കാട്ടുപാമ്പാണ് വാഹനത്തിന്റെ സ്വിച്ച് കവറിനുള്ളിൽ കയറിയതെന്നും ബൈക്ക് പാർക്ക് ചെയ്തിരുന്നപ്പോൾ കയറി കൂടിയതായിരിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എവിടെയങ്കിലും വാഹനം പാർക്ക് ചെയ്ത ശേഷം തിരിക്കെ വാഹനങ്ങൾ പുറത്തെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണുത്ത കാലാവസ്ഥയിലോ മഴയത്തോ ചൂട് തേടിയാണ് പാമ്പുകൾ വാഹനങ്ങളുടെ എൻജിൻ ഭാഗത്തേക്ക് ഇഴഞ്ഞുകയറും. ഇരയെ തേടിയും വാഹനത്തിനുള്ളിൽ എത്താം. എൻജിൻ ഭാഗം, ബോണറ്റ്, എ.സി വെന്റുകൾ എന്നിവയാണ് ഇവ ഒളിച്ചിരിക്കാൻ തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങൾ.
- വാഹനം ഓഫാക്കുക- പാമ്പിനെ കണ്ടാൽ ഉടൻ വാഹനം ഓഫ് ചെയ്യുക.
- അകലം പാലിക്കുക- പാമ്പിനെ പ്രകോപിപ്പിക്കുകയോ വടികൊണ്ട് കുത്തുകയോ ചെയ്യാതിരിക്കുക.
- സഹായം തേടുക- ഉടൻ വനംവകുപ്പിനെയോ അഗ്നിരക്ഷാ സേനയെയോ ബന്ധപ്പെടുക.
- യാത്ര മാറ്റിവെക്കുക-പാമ്പ് വാഹനത്തിൽനിന്ന് പുറത്തുപോകാൻ മതിയായ സമയം നൽകുക. പാമ്പ് പുറത്തുപോയെന്ന് ഉറപ്പുവരുത്താതെ വാഹനം ഓടിക്കരുത്.
- എ.സി ഉപയോഗം- എ.സിയുടെ 'ഫ്രഷ് എയർ മോഡ്' ഒഴിവാക്കി 'റീസർക്കുലേഷൻ മോഡ്' ഉപയോഗിക്കുന്നത് എയർ ഇൻടേക്ക് വഴി പാമ്പുകൾ അകത്ത് കയറുന്നത് തടയാൻ സഹായിക്കും.
- പരിശോധന-വാഹനം എടുക്കുന്നതിന് മുൻപ് ബോണറ്റും ടയറുകൾക്ക് സമീപവും പരിശോധിക്കുക. കാടുപിടിച്ച പ്രദേശങ്ങളിലും മാലിന്യങ്ങൾ ഉള്ള സ്ഥലങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
- എൻജിൻ ബേ-വാഹനത്തിന്റെ എൻജിൻ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പുകളെയും എലികളെയും ആകർഷിക്കുന്നത് കുറക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

