Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിടികൂടി വീട്ടിലെത്തിച്ച മൂർഖൻ കടിച്ചു; പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

text_fields
bookmark_border
അടുത്ത ദിവസം തന്നെ വനംവകുപ്പിന് കൈമാറാനിരിക്കെയാണ് സംഭവം
പിടികൂടി വീട്ടിലെത്തിച്ച  മൂർഖൻ കടിച്ചു; പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം
cancel
camera_alt

സന്ദീപ്

തിരുവനന്തപുരം: പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പിടികൂടി സ്വന്തം വീട്ടിലെത്തിച്ച പാമ്പിന്റെ കടിയേൽക്കുകയായിരുന്നുവെന്ന് ആണ് കുടുംബം നൽകിയ വിവരം.

കഴിഞ്ഞ ദിവസം രാത്രി 11:30ഓടെ കടിയേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ സന്ദീപ് ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനല്ലെന്നും എന്നാൽ നാട്ടുകാർ സഹായത്തിനായി വിളിക്കുമ്പോൾ പാമ്പുപിടിക്കാറുണ്ടായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഭാഗത്തെ ഒരു വീട്ടിൽനിന്ന് പാമ്പിനെ കണ്ടെത്തിയത് സന്ദീപിനെ അറിയിച്ചതുപ്രകാരം പ്രദേശത്ത് എത്തുകയും മൂർഖനെ പിടിക്കൂടുകയും ചെയ്തിരുന്നു.

പിന്നീട് രാത്രി വീട്ടിലെത്തിയ ശേഷം, പിടിക്കൂടിയ മൂർഖൻ പാമ്പിനെ മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് സന്ദീപിന് കടിയേറ്റത്. കൈവിരലിലാണ് പാമ്പ് കൊത്തിയത്. പതിവുപോലെ അടുത്ത ദിവസം തന്നെ പാമ്പിനെ വനംവകുപ്പിന് കൈമാറാനിരിക്കെയാണ് ദാരുണ സംഭവം. ഭാര്യ : രജനി. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Snake Catcher Dies After Cobra Caught from Attingal Bites Him
Next Story