Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​ത്തേ​രിയിൽ...

ബ​ത്തേ​രിയിൽ പാമ്പുകടിയേറ്റ വിദ്യാർഥി സുഖം പ്രാപിക്കുന്നു

text_fields
bookmark_border
hospital-140919.jpg
cancel
camera_altRepresentative Image

ക​ൽ​പ​റ്റ: പാ​മ്പു​ക​ടി​യേ​റ്റ്​ ഡി.​എം വിം​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി മു​ഹ​മ്മ​ദ് റെ​യ്ഹാ​ൻ (ഏ​ഴ്) സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ത്തേ​രി ബീ​നാ​ച്ചി ഹൈ​സ്‌​കൂ​ൾ വ​ള​പ്പി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ പാ​മ്പു ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ആ​ൻ​റി​വെ​നം ന​ൽ​കി​ത്തു​ട​ങ്ങി​യി​രു​ന്നു.

ഇ​ട​വേ​ള​ക​ൾ ന​ൽ​കി​യാ​ണ് മ​രു​ന്നു ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ മ​റ്റു​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും കാ​ണി​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ആ​ൻ​റി​വെ​നം ന​ൽ​കി​യി​ല്ല. കു​ട്ടി​യെ വൈ​കാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും തു​ണ​യാ​യെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു.

ഒ​രു ദി​വ​സം​കൂ​ടി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യ​ശേ​ഷം ഇ​ന്ന്​ രാ​വി​െ​ല വാ​ർ​ഡി​ലേ​ക്ക് മാ​റ്റും. ബ​ത്തേ​രി ദൊ​ട്ട​പ്പ​ന്‍കു​ളം സ്വ​ദേ​ശി കാ​പ്പാ​ട് സു​ലൈ​മാ​ൻ-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്​ മു​ഹ​മ്മ​ദ് റെ​യ്ഹാ​ൻ. ഉ​ച്ച​ക്കു പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ്​ ബ​ത്തേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​പ്പാ​ടി ഡി.​എം വിം​സ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSnake Bite
News Summary - snake bitten student getting well
Next Story