You are here

പാമ്പുകടിയേറ്റ് കർഷകൻ മരിച്ചു

13:40 PM
16/01/2020

കുന്നംകുളം: കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പാമ്പുകടിയേറ്റ് കർഷകൻ മരിച്ചു. കാട്ടകാമ്പാൽ സ്രായിൽ തയ്യിൽ വീട്ടിൽ വേലായുധൻ (72) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആറോടെ സ്രായിൽകടവിൽ വെച്ചായിരുന്നു സംഭവം. 

അണലി കടിച്ചുവെന്ന് തിരിച്ചറിഞ്ഞ വേലായുധൻ കുറച്ചു ദൂരം നടന്നെത്തി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ. കർഷക തൊഴിലാളി യൂനിയൻ കാട്ടകാമ്പാൽ വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്.

ഭാര്യ: യശോദ. മക്കൾ: ലത, ബിനിത, ബിനീഷ് (അപ്പു). മരുമക്കൾ: ഉണ്ണി, ഹരിത, പരേതനായ വാസു. സംസ്കാരം വൈകീട്ട് നാലിന്. 
 

Loading...
COMMENTS