എസ്.എൻ ട്രസ്റ്റ്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പക്ഷത്തിന് ജയം
text_fieldsചേർത്തല: ശ്രീനാരായണ ട്രസ്റ്റിെൻറ രണ്ടാം ഘട്ട വോട്ടെടുപ്പിലും വെള്ളാപ്പള്ളി നടേശൻ പക്ഷം സമ്പൂർണ വിജയത്തിലേക്ക്. 3 (ഡി) വിഭാഗത്തിൽ ശനിയാഴ്ച ചേർത്തല എസ്.എൻ കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിെൻറ 20 ശതമാനംപോലും നേടാൻ കഴിയാത്ത എതിർപക്ഷത്തിന് കെട്ടിവെച്ച പണം നഷ്ടമായി.
ഒൗദ്യോഗിക പാനലിൽനിന്ന് 224 പേരും എതിർ പക്ഷത്തുനിന്ന് 92 പേരുമാണ് മത്സരിച്ചത്. ആകെ 2240 വോട്ടർമാരാണുളളത്. 1350 പേർ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് പൂർത്തിയായി. 100 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന ക്രമത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്രമീകരണം ഒരുക്കിയിരുന്നത്.
മുൻ ലോ സെക്രട്ടറിയും റിട്ട. സെഷൻസ് ജഡ്ജുമായ ബി.ജി. ഹരീന്ദ്രനാഥായിരുന്നു ചീഫ് റിട്ടേണിങ് ഓഫിസർ. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനൽ വൻ വിജയം നേടിയിരുന്നു. ആകെ 10 മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല. മത്സരം നടന്ന കൊല്ലത്തും ചേർത്തലയിലും എല്ലാ സീറ്റും വെള്ളാപ്പള്ളി പക്ഷം നേടി.
ഒക്ടോബർ ഏഴിനാണ് 3 (ഐ) വിഭാഗത്തിൽ തെരഞ്ഞെടുപ്പ്. എട്ടിന് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

