എസ്.എൻ. സുബ്ബറാവു ‘മാധ്യമം’ സന്ദർശിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ ഗാന്ധിയനും നാഷനൽ യൂത്ത് പ്രോജക്ടിെൻറ ഡയറക്ടറുമായ ഡോ. എസ്.എൻ. സുബ്ബറാവു ‘മാധ്യമം’ സന്ദർശിച്ചു.
കലാപബാധിത പ്രദേശങ്ങളിലും സംഘർഷ മേഖലകളിലും സൗഹാർദവും സ്നേഹവും കാത്തുവെക്കാൻ ഒാടിയെത്തുന്ന അദ്ദേഹം ഇൗ ഉേദ്ദശ്യത്തോടെയാണ് കേരളത്തിലും എത്തിയത്. സ്വാതന്ത്രാനന്തര ഭാരതത്തിൽ സൗഹാർദത്തിനും മതമൈത്രിക്കും പരിക്കുകളേറ്റുകൊണ്ടിരിക്കുകയാണെന്നും മതത്തിനപ്പുറമുള്ള സ്നേഹബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുകയാണ് അതിനുള്ള പരിഹാരമാർഗമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അസോസിയറ്റ് എഡിറ്റർ കെ. യാസീൻ അശ്റഫ്, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ പി.കെ. പാറക്കടവ്, ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, പബ്ലിക് റിലേഷൻ മാനേജർ ഷൗക്കത്തലി, റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
നാഷനൽ യൂത്ത് പ്രോജക്ട് ദേശീയ സെക്രട്ടറി കാരയിൽ സുകുമാരൻ, സ്വാഗതസംഘം ചെയർമാൻ കെ.സി.യു. അലി, എൻ.വൈ.പി കേരള സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, വിവേക് പയ്യോളി, സി.പി.വി. വിനോദ്കുമാർ, എ. അബ്ദുശുക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
