മാർക്സിസ്റ്റ് കൊലപാതകരാഷ്ട്രീയത്തിന് ജനാധിപത്യരീതിയിൽ മറുപടിനൽകും –സ്മൃതി ഇറാനി
text_fieldsചെങ്ങന്നൂര്‍: മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് ജനാധിപത്യരീതിയിൽ ബി.ജെ.പി മറുപടിനൽകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ജില്ലയിലെ പരിപാടി ഇലന്തൂർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അധികാരത്തിലിരുന്നുകൊണ്ട് അതിക്രമം നടത്തുകയാണ് കേരളത്തിലെ മാർക്സിസ്റ്റ് സർക്കാർ. രാജ്യത്തിെൻറ ഭരണഘടനയോട് കൂറുപ്രഖ്യാപിച്ച് അധികാരത്തിലെത്തിയശേഷം മറ്റു പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നവർക്ക് സംരക്ഷണം നൽകുന്നു.
ചെറുപ്പക്കാരെ അമ്മമ്മാരുടെ മുന്നിൽെവച്ച് കൊലപ്പെടുത്തുക, ഭാര്യമാരുടെ മുന്നിൽവെച്ച് ഭർത്താക്കന്മാരെ കൊലപ്പെടുത്തുക തുടങ്ങി മൃഗീയകൊലപാതകങ്ങൾ നടത്തുന്നവർക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാൻ എന്തവകാശമാണുള്ളത്. ഡൽഹിയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ആസ്ഥാനത്ത് ദിവസവും പ്രകടനം നടക്കുകയാണ്. ജിഹാദികളെ നേരിടാൻ പാർട്ടിക്ക് കഴിയും. എന്തു പ്രകോപനമുണ്ടാക്കിയാലും മറുപടി ജനാധിപത്യ മാർഗത്തിലായിരിക്കുമെന്നും അവർ പറഞ്ഞു.
കുമ്മനം രാജശേഖരൻ, ബി.ജെ.പി സംസ്ഥാന നേതാക്കളായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, കെ. പദ്മകുമാർ, ജില്ല പ്രസിഡൻറ് അശോകൻ കുളനട, സെക്രട്ടറി ഷാജി എം. നായർ തുടങ്ങിയവർ പെങ്കടുത്തു. ജില്ലയിൽനിന്നുള്ള പ്രവർത്തകർ ഇലന്തൂരിൽ സംഗമിച്ചശേഷം അവിടെനിന്ന് പത്തനംതിട്ട ജില്ല സ്റ്റേഡിയം വരെ നടന്നാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
