പരീക്ഷ ഹാളിൽ അധ്യാപകർക്കും മൊബൈൽ വിലക്ക്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഇൻവിജിലേറ്റർമാരായ അധ്യാപകർക്കും പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ വിലക്ക്. ഇവർ പരീക്ഷാഹാളിൽ പോകുംമുമ്പ് മൊബൈൽ ഫോൺ ചീഫ് സൂപ്രണ് ടിനെ ഏൽപ്പിക്കണം. ഇൻവിജിലേറ്ററുടെ അടുത്ത ബന്ധുക്കൾ പരീക്ഷാഹാളിൽ ഇല്ലെന്ന് ഉറപ്പാക്കണം. ബന്ധുഅതേ കേന്ദ്രത്തിൽ ഉണ്ടെങ്കിൽ വിവരം മാർച്ച് ഒമ്പതിന് ചീഫ് സൂപ്രണ്ടുമാർ വിളിക്കുന്ന യോഗത്തിൽ അറിയിക്കണം. ഇക്കാര്യത്തിൽ ഡിക്ലറേഷൻ എഴുതിവാങ്ങണം. ഒരു അധ്യാപകനെ എല്ലാ ദിവസവും ഒരേ റൂമിൽ ഡ്യൂട്ടിക്ക് നിയമിക്കരുത്.
ചോദ്യപേപ്പർ പാക്കറ്റ് കൂൾ ഒാഫ് ടൈം ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ അലമാര തുറന്ന് പുറത്തെടുക്കണം. ഒാരോ പാക്കറ്റും ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുംകൂടി പരീക്ഷാഹാളിൽ എത്തിക്കണം. ഇതിനായി സ്കൂളിലെ മറ്റ് ജീവനക്കാരെ നിയോഗിക്കുന്നതും വിലക്കി.
