സ്മാർട് മീറ്റർ: ആദ്യഘട്ടം ആഗസ്റ്റിൽ പൂർത്തിയാകും
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി ആദ്യഘട്ടം ആഗസ്റ്റിൽ പൂർത്തിയാകും. സർക്കാർ ഉപഭോക്താക്കൾ, ഹൈ ടെൻഷൻ ഉപഭോക്താക്കൾ, ട്രാൻസ്ഫോർമർ, ഫീഡർ എന്നിവ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക. പകുതിയിലേറെ മീറ്ററുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഐ.ടി അനുബന്ധ സൗകര്യവും ഒരുക്കും. 2026 മാർച്ച് ഒന്നുമുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും പ്രീപെയ്ഡ് സംവിധാനത്തിലേക്ക് മാറ്റും.
നേട്ടങ്ങൾ പ്രചരിപ്പിക്കാൻ കെ.എസ്.ഇ.ബി ‘റീൽസ്’
തിരുവനന്തപുരം: ഒമ്പതര വർഷത്തെ നേട്ടങ്ങളുടെ പ്രചാരണത്തിന് റീലുകളും വീഡിയോകളും തയാറാക്കാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. റീലുകൾക്കൊപ്പം ഹ്രസ്വചിത്രങ്ങൾ, കഥാചിത്രങ്ങൾ തുടങ്ങിയവയാണ് തയാറാക്കുക. സർക്കാറിന്‍റെ കാലാവധി അവസാനിക്കുംമുമ്പ് പള്ളിവാസൽ വിപുലീകരണ പദ്ധതി ഉദ്ഘാടനം വിപുലമായി നടത്താൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന്‍റെ വിഡിയോയും പ്രചരിപ്പിക്കും. ഇതിനായി കെ.എസ്.ഇ.ബി താൽപര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി ആദ്യവാരംതന്നെ റീലുകൾ, വിഡിയോകൾ എന്നിവ സമൂഹമാധ്യമങ്ങൾ, ദൃശ്യമാധ്യമങ്ങൾ തുടങ്ങിയവ വഴി പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

