Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിഡ്രൈവർമാരെ തടയാൻ സാ​ങ്കേതികവിദ്യ ശിപാൾശ

text_fields
bookmark_border
കുട്ടിഡ്രൈവർമാരെ തടയാൻ സാ​ങ്കേതികവിദ്യ ശിപാൾശ
cancel
camera_alt

പ്രതീകാത്മക ചിത്രം

കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ആധുനിക സാങ്കേതികവിദ്യ അധിഷ്ഠിത പ്രതിരോധ സംവിധാനം നടപ്പാക്കാൻ ശിപാർശ. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരുചക്രവാഹനങ്ങളും കാറുകളും നിയമവിരുദ്ധമായി ഓടിക്കുന്നതും അപകടങ്ങൾ വർധിക്കുന്നതുമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഗൗരവതരമായ പൊതുസുരക്ഷാ പ്രശ്നമായി മാറിയതിനാൽ നിലവിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയും പിഴയും ബോധവൽക്കരണവും ഊർജിതപ്പെടുത്തിയെങ്കിലും അപകടം വർധിക്കുകയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ റിട്ട. ഡെപ്യൂട്ടി കലക്ടർ രാജേന്ദ്രൻ നായർ സമർപ്പിച്ച നിർദേശം മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫിസ് അംഗീകരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് ഗതഗത മന്ത്രിക്ക് കൈമാറിയത്.

അംഗീകൃത ഡ്രൈവറുടെ തിരിച്ചറിയൽ ഉറപ്പാക്കിയശേഷം മാത്രം വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന സ്മാർട്ട് ഇഗ്നീഷ്യൻ ലോക്ക് സംവിധാനം വികസിപ്പിക്കാനും വാഹന ഉടമക്കോ അംഗീകൃത ലൈസൻസുള്ള ഡ്രൈവർക്കോ മാത്രം വാഹനം ഉപയോഗിക്കാൻ കഴിയുന്ന ബയോമെട്രിക് വിരലടയാള സംവിധാനം നടപ്പാക്കാനുമാണ് നിർദേശം. വാഹന ഉടമയുടെ അറിവില്ലാതെ വാഹനം ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിൽ അറിയിപ്പ് ലഭിക്കുന്ന സംവിധാനവും ഒരുക്കാൻ നിർദേശമുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ നിലവിലുള്ള നിയമപ്രകാരം ഫലപ്രദമായ നടപടികൾ ഉറപ്പാക്കാനും ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യം സാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കാനുമാണ് ശിപാർശ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Smart Ignition and Biometric Locks
Next Story