You are here

തൃശൂർ ജില്ലയിലെ വരവൂർ, ആറങ്ങോട്ടുകര, ദേശമംഗലം മേഖലകളിൽ ഭൂചലനം

01:11 AM
30/08/2019

ചെറുതുരുത്തി\എരുമപ്പെട്ടി: ഇടവേളക്കു ശേഷം തൃശൂർ ജില്ലയിലെ വരവൂർ, ആറങ്ങോട്ടുകര, ദേശമംഗലം മേഖലകളിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 9.38നാണ് സംഭവം. ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്​ദവും കെട്ടിടങ്ങൾക്ക്‌ വിറയലും അനുഭവപ്പെട്ടു. രണ്ട്​ സെക്കൻഡ്‌ മാത്രമാണുണ്ടായത്‌.

മഴ പെയ്യുന്നതിനാൽ ഇടിമുഴക്കമാണെന്നാണ്‌ ജനം കരുതിയത്‌. വാതിലുകൾ ഇളകുകയും പാത്രങ്ങൾ മറിഞ്ഞുവീഴുകയും ചെയ്‌തതോടെയാണ്‌ ഭൂചലനമാണെന്ന്‌ മനസ്സിലായതെന്ന്‌ നാട്ടുകാർ പറഞ്ഞു. ഭൂചലനത്തി​​െൻറ തീവ്രതയും പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.

Loading...
COMMENTS