Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിഠായിത്തെരുവിൽ...

മിഠായിത്തെരുവിൽ വാഹനങ്ങൾ പ്രവേശിപ്പിക്കണം; വ്യാപാരികൾ സമരത്തിന്​

text_fields
bookmark_border
മിഠായിത്തെരുവിൽ വാഹനങ്ങൾ പ്രവേശിപ്പിക്കണം; വ്യാപാരികൾ സമരത്തിന്​
cancel

കോഴിക്കോട്​: മിഠായിതെരുവ്​ വാഹന നിയന്ത്രണത്തിനെതിരെ അനിശ്ചിതകാല പ്രതിഷേധ സമരവുമായി വ്യാപാരികൾ. വാഹനങ്ങൾ കടത്തിവിടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ മിഠായിതെരുവ്​ കോ-ഓഡിനേഷൻ കമ്മിറ്റിയാണ്​ മാർച്ച്​ 28 മുതൽ അനിശ ്ചിതകാല പ്രതിഷേധ സമരം ആരംഭിക്കുന്നത്​.
മിഠായിതെരുവിനെ വ്യാപാരതെരുവായി നിലനിർത്തുക, നിലവിലുള്ള പാർക്കിങ് ​ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്​ സമരം. തെരഞ്ഞെടുപ്പിനിടെ തങ്ങളുടെ ആവശ്യവും അംഗീകരിക്കുകയെന്ന ലക്ഷ്യവുമായാണ്​ വ്യാപാരികൾ രംഗത്തിറങ്ങുന്നത്​. ആദ്യപടിയായി വ്യാഴാഴ്​ച വൈകീട്ട്​ മിഠായിതെരുവിൽ വ്യാപാരികൾ മെഴുകുതി തെളിയിക്കും.

പാർക്കിങ്​ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന വാഗ്​ദാനം നൽകിയാണ്​ വാഹനങ്ങൾക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ രാവിലെ 10 മണിവരെ മാത്രമേ വാഹനങ്ങൾക്ക്​ പ്രവേശനമുള്ളൂ. സ്​ഥാപനങ്ങളിലേക്ക്​ സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾക്കാണ്​ ഈ സമയം ഏർപ്പെടുത്തിയിരിക്കുന്നത്​. എന്നാൽ വാഹനവുമായെത്തി സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്​താക്കളുടെ വരവ്​ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുറഞ്ഞുവെന്നാണ്​ വ്യാപാരികളുടെ പരാതി. വാഹന നിരോധനം പിൻവലിക്കുംവരെ സമരം തുടരാനാണ്​ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ വാഹന പ്രവേശനത്തിനെതിരെ കാൽനടയാത്രക്കാരും പൊതുജനങ്ങളും ഒറ്റക്കെട്ടായി എതിർപ്പ്​ പ്രകടിപ്പിക്കുന്നുണ്ട്​.

മിഠായിതെരുവി​​െൻറ വ്യാപാര പ്രൗഢി വീണ്ടെടുക്കാനും കച്ചവടം പുനരുദ്ധരിക്കാനും നിലവിലുള്ള വാഹന നിയന്ത്രണം നീക്കണമെന്ന്​ മിഠായിതെരുവ്​ ഏകോപന സമിതിയും കാലിക്കറ്റ്​ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുബൈർ കൊളക്കാടൻ, ജൗഹർ ടാംഠൻ, ഡോ. കെ.എ. ഷരീഫ്​, പി.എച്ച്​. മുഹമ്മദ്​, അസീസ്​, ബിനോയ്​ എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSM streetmalayalam news
News Summary - sm street- kerala news
Next Story