തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാർമാരുടെ നിരീക്ഷണത്തിലാണ് വി.എസ്. ശ്വാസ തടസ്സം മൂലമാണ് രണ്ട് ദിവസം മുൻപ് രാവിലെ വി.എസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി.എസിനെ അലട്ടുന്നത്. തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ രാഷ്ട്രീയ രംഗത്ത് നിന്നും അവധി എടുത്ത വി.എസ് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.