കന്നുകാലി വിഷയം: മന്ത്രിസഭയുടെ വിലയിരുത്തലുകൾ
text_fields•ചട്ടം 22 ഡി പ്രകാരം വിൽക്കുന്ന ആളും വാങ്ങുന്ന ആളും കശാപ്പിനല്ലെന്ന് സത്യവാങ്മൂലം നൽകണം. കന്നുകാലി എന്ന പദത്തിെൻറ നിർവചനത്തിൽ പശു, കാള, എരുമ, പോത്ത്, കന്നുകുട്ടികൾ, ഒട്ടകം എന്നിവയാണ് ഉൾപ്പെടുന്നത്. കേന്ദ്രത്തിന് ഇത്തരം ചട്ടം ഉണ്ടാക്കാൻ അധികാരമുണ്ടോ എന്ന് പരിശോധിക്കണം
•മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കാലിച്ചന്ത നിയന്ത്രിക്കൽ ചട്ടം രൂപവത്കരിക്കാൻ കേന്ദ്രത്തിന് അധികാരമില്ല
•ഭരണഘടനയിലെ മൗലികാവകാശം ലംഘിക്കുന്ന നിയമങ്ങൾക്ക് ഭരണഘടന സാധുതയില്ല. കേന്ദ്രം ഇത് ലംഘിച്ചു
•കന്നുകാലി കശാപ്പ് പാർലമെൻറിെൻറ നിയമനിർമാണ അധികാരത്തിൽപെടുന്ന വിഷയമല്ല. ഭരണഘടനയുടെ ഏഴാം ഖണ്ഡികയിൽ സംസ്ഥാന ലിസ്റ്റ് രണ്ടിൽ 15ാം ഇനമായി കന്നുകാലി സംരക്ഷണവും രോഗംതടയലും ഉൾപ്പെടുന്നു. 28ാം ഇനമായി ചന്തകളും മേളകളും നടത്തൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗോവധം നിരോധിച്ച് പല സംസ്ഥാനങ്ങളും നിയമം പാസാക്കി. എന്നാൽ പല സംസ്ഥാനങ്ങളിലും ഗോവധം നിയമവിധേയമാണ്
•മൃഗങ്ങളോട് ക്രൂരതതടയൽ നിയമത്തിെൻറ മറവിൽ പൗരെൻറ തൊഴിൽ, വ്യാപാരസ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദനീയമല്ല
• കന്നുകാലികളെ കൃഷി ആവശ്യത്തിനല്ലാതെ വിൽക്കരുത്, മൂക്കുകയറിടരുത്, ആറ് മാസത്തിനകം വിൽക്കരുത്, അറവുശാലക്ക് വിൽക്കരുത് എന്നിങ്ങനെ ചട്ടത്തിൽ പറയുന്ന കാര്യങ്ങൾ ഭരണഘടന വിരുദ്ധമാണ്
•സംസ്ഥാനത്തിന് പുറത്ത് മൃഗങ്ങളെ വിൽക്കാൻ പാടില്ലെന്ന നിബന്ധന വ്യാപാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിനോടും സർക്കാറിന് യോജിപ്പില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
