Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിത്തിയിൽ തല...

ഭിത്തിയിൽ തല ഇടിപ്പിച്ചു, ഫാനിൽ കെട്ടിതൂക്കാന്‍ ശ്രമിച്ചു: അഷ്കർ മകളെ മർദിച്ച് കോമയിലാക്കിയെന്ന് ആദ്യ ഭാര്യയുടെ മാതാവ്

text_fields
bookmark_border
ഭിത്തിയിൽ തല ഇടിപ്പിച്ചു, ഫാനിൽ കെട്ടിതൂക്കാന്‍ ശ്രമിച്ചു: അഷ്കർ മകളെ മർദിച്ച് കോമയിലാക്കിയെന്ന് ആദ്യ ഭാര്യയുടെ മാതാവ്
cancel

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി. ആമിനയേയും അഷ്കർ ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും ഷജീല ബീവി അറിയിച്ചു. ആമിനയെ അഷ്കർ ഫാനിൽ കെട്ടിതൂക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ സഹോദരിയും അമ്മയും കൂട്ട് നിന്നതായും ഷജീല ആരോപിച്ചു. അഷ്കറിന്‍റെ മർദനത്തെ തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു ആമിന.

ഓർമ വീണ്ടെടുത്തെങ്കിലും ഇപ്പോഴും പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം ആമിനയുടെ സഹോദരന്‍റെ മരണത്തിലും അഷ്കറിന് പങ്കുണ്ടോ എന്നും ഷജീല ആശങ്ക പങ്കുവെച്ചു. മകനെ കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയതായും ആ അമ്മ അറിയിച്ചു. ആമിനയുമായുള്ള ബന്ധം അഷ്കർ വേർപ്പെടുത്തിയിരുന്നില്ല. ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ഒരു മാസം മുമ്പാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസം തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschild murderKerala News
News Summary - Slammed head against the wall, tried to hang her from the fan: First wife's mother alleges Ashkar assaulted daughter, leaving her in a coma
Next Story