ലഹരിക്കെതിരെ കൈകോർത്ത് എസ്.കെ.എസ്.എസ്.എഫ്; സംസ്ഥാനവ്യാപകമായി തൂഫാൻ ഐക്യദാർഢ്യ കാമ്പയിൻ സംഘടിപ്പിക്കും
text_fieldsഎസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ തൂഫാൻ ഐക്യദാർഢ്യ കാമ്പയിൻ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: ആഭ്യന്തര വകുപ്പിന്റെ ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുമായി കൈകോർത്ത് എസ്.കെ.എസ്.എസ്.എഫ്. ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഐക്യദാർഢ്യ കാമ്പയിൻ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി പദ്ധതികൾ ആവിഷ്കരിച്ചു. റാലി, ട്രെയിനേഴ്സ് ശിൽപശാല, റിസോഴ്സ് പൂൾ, ഹെൽപ് ലൈൻ, കൗൺസലിങ് ക്യാമ്പ്, ഫേസ് ടു ഫേസ്, കാമ്പസ് റീച്ച്, ഈവനിങ് വാക്ക്, ഗൃഹസന്ദർശനം തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആറ്റൂരിൽ നടന്ന സംസ്ഥാന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സുലൈമാൻ ദാരിമി ഏലംകുളം, സത്താർ പന്തല്ലൂർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ് അഷ്റഫ്, മുബഷിർ തങ്ങൾ ജമലുല്ലൈലി, അറഫ ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല ഹാജി, ബഷീർ അസ്അദി നമ്പ്രം, ബഷീർ ഫൈസി ദേശമംഗലം, ജലീൽ മാസ്റ്റർ, അലി മുസ്ലിയാർ, ഫാറൂഖ് ദാരിമി, വിഖായ സംസ്ഥാന ചെയർമാൻ മുഹിയുദ്ദീൻ കുട്ടി യമാനി, കൺവീനർ റഷീദ് ഫൈസി കാളികാവ്, വർക്കിങ് ചെയർമാൻ ഷാരീഖ് ആലപ്പുഴ, ശഹീർ ദേശമംഗലം, മുനവ്വർ ഫൈറൂസ് ഹുദവി, ശാഹുൽ ഹമീദ് റഹ്മാനി, ഹുസൈൻ ദാരിമി അകലാട്, മുനവ്വർ ഹുദവി, എ. ഏന്തീൻ, അലി അള്ളന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

