വഖഫ്: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -എസ്.കെ.എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തെ ദുരുപയോഗം ചെയ്യാനും വര്‍ഗീയ അജണ്ട നടപ്പാക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവപൂർവം സമീപിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സുപ്രീം കോടതി കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് അത്തരം വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുൻകൈയെടുക്കുന്നത് വിശ്വാസി സമൂഹത്തിന്റെ താൽപര്യങ്ങള്ക്ക് വിരുദ്ധമാണ്.
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വ്യവസ്ഥകള്‍ നടപ്പാക്കിയില്ലെന്നിരിക്കെ കേരളത്തില്‍ മാത്രം സര്‍ക്കാര്‍ അഭിഭാഷകന് ഹൈകോടതി മുമ്പാകെ സന്നദ്ധത അറിയിച്ചത് ആശങ്കജനകമാണെന്നും യോഗം വ്യക്തമാക്കി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

